ഓടകളിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകളിലേക്ക് ഭക്ഷണമാലിന്യവും ശുചിമുറി മാലിന്യവും ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ. ശാസ്താം കോവിൽ റോഡിന്റെ തുടക്കത്തിൽ സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി തിരുവല്ല – കുമ്പഴ റോഡിലെ ഓട തുറന്നു പരിശോധിച്ചപ്പോഴാണ് ആനന്ദഭവൻ ഹോട്ടൽ, തനിമ ഹോട്ടൽ, ധന്യരമ്യ തിയേറ്റർ എന്നിവിടങ്ങളിൽ നിന്നും മാലിന്യം ഒഴുക്കുന്നതിനായി കുഴലുകൾ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ വിനോദ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് , ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ്, സുജിത, കാവ്യകല, അനിന എന്നിവരുടെ നേതൃത്വത്തിൽ മലിനജലക്കുഴലുകൾ നഗരസഭാ തൊഴിലാളികളെ ഉപയോഗിച്ച് അടപ്പിക്കുകയാണ് ഉണ്ടായത്. സ്ഥാപനങ്ങളിലും വീടുകളിലും ഉണ്ടാകുന്ന മലിന ജലം അതാത് പരിസരത്ത് തന്നെ സംസ്കരിക്കുകയാണ് വേണ്ടതെന്നും ജലമലിനീകരണം ഉണ്ടാകുന്ന വിധത്തിൽ മാലിന്യം ഓടകളിലേക്ക് തള്ളുന്നത് തടയുന്നതിന് ഉപനിയമാവലി തയാറാക്കി നടപ്പിലാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നതാണെന്നും നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു. ഇത്തരത്തിൽ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...