Sunday, July 6, 2025 12:57 am

മികവിൻ്റെ കേന്ദ്രമായി നഗരസഭാ ആരോഗ്യ കേന്ദ്രം നേടിയത് 97.75 % സ്കോർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മികച്ച സൗകര്യങ്ങളൊരുക്കി ദേശീയ ഗുണനിലവാര അംഗീകാരം (എൻ.ക്യു.എ.എസ്) നേടിയിരിക്കുകയാണ് കുമ്പഴയിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രം. 97.75% സ്കോർ നേടിയാണ് ഈ നേട്ടം കൈ വരിച്ചത്. അടിസ്ഥാന സൗകര്യവും ഗുണനിലവാരവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ അംഗീകാരം നേടിയ ജില്ലയിലെ ഏക ആരോഗ്യ കേന്ദ്രമാണ് കുമ്പഴ യുപിഎച്ച്സി (അർബൻ പ്രൈമറി ഹെൽത്ത് സെൻ്റർ). അപര്യാപ്തതകൾക്ക് നടുവിൽ 2020ൽ പ്രവർത്തനം ആരംഭിച്ച ആരോഗ്യ കേന്ദ്രമാണ് ഇന്ന് അംഗീകാരത്തിന്റെ നിറവിൽ തല ഉയർത്തി നിൽക്കുന്ന കുമ്പഴ യുപിഎച്ച്സി. പുതുതായി ചുമതല ഏറ്റെടുത്ത നഗരസഭാ ഭരണസമിതി ഘട്ടം ഘട്ടമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. മൂന്നാം നിലയുടെ നിർമ്മാണം മുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പോളിക്ലിനിക്കിൻ്റെ പ്രവർത്തനം വരെ എത്തി നിൽക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രയോജനപ്രദമാകുന്നത് നഗരവാസികൾക്ക് മാത്രമല്ല സമീപവാസികൾക്ക് കൂടിയാണ്. ഓ പി ടിക്കറ്റ് മുതൽ പരിശോധനയും ലാബ് സൗകര്യവും മരുന്നും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.

ദിനംപ്രതി ശരാശരി 150 പേർക്ക് കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വിവിധ സേവനങ്ങൾ നൽകുന്നു. ഇഎൻടി, ഡയറ്റീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ് തുടങ്ങിയ വിദഗ്ധ സേവനങ്ങൾ നിലവിൽ പോളി ക്ലിനിക്കിൽ ലഭ്യമാണ്. ജനറൽ മെഡിസിൻ, ഫിസിഷ്യൻ, ശിശുരോഗ വിഭാഗം, ദന്തൽ, സൈകാട്രി, ത്വക് രോഗ വിഭാഗം, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനം ഘട്ടം ഘട്ടമായി ലഭ്യമാക്കും. മൈലാടുംപാറയിലും വെട്ടിപ്പുറത്തും നഗരസഭ ആരംഭിച്ച രണ്ട് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. മൂന്നാമത് സെൻ്റർ വഞ്ചികപൊയ്കയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. 30 ലക്ഷം രൂപ ചെലവാക്കിയാണ് പൊളി ക്ലിനിക് നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭയുടെ തനത് ഫണ്ട്, പ്ലാൻ ഫണ്ട്, ഹെൽത്ത് ഗ്രാൻ്റ് എന്നിവ ഉപയോഗിച്ചാണ് വിവിധ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ധനകാര്യ കമ്മീഷന്റെ ഗ്രാൻ്റ് ഉപയോഗിച്ചാണ് വെൽനെസ്സ് സെൻ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇച്ഛാശക്തിയുള്ള ഭരണസമിതിയും ആത്മാർത്ഥമായ ഇടപെടലുകളും നാടിന് പ്രയോജനപ്രദം ആകുന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രാഥമിക ആരോഗ്യ കേന്ദ്രവും വെൽനെസ്സ് സെൻ്ററുകളും ചേർന്ന നഗരസഭയുടെ ആരോഗ്യ സേവന ശൃംഖല.

സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്സ്, ഇൻപുട്ട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളിൽ സ്കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻ. ക്യു. എ. എസ് ) അംഗീകാരം നൽകുന്നത്. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന വിദഗ്ധ പരിശോധനകൾക്കു ശേഷമാണ് അംഗീകാരം തീരുമാനിക്കുന്നത്. ഏപ്രിൽ 28,29 തീയതികളിലാണ് ദേശീയ ഗുണനിലവാര സമിതി കുമ്പഴയിലെത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയത്.

നഗരത്തിലെ ജനറൽ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകുവാൻ നഗരസഭയുടെ കുമ്പഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സാധിക്കും. ഈ പ്രവർത്തനങ്ങളുടെ ആത്മാർത്ഥമായ തുടർച്ച നഗരവികസനത്തിന് അനിവാര്യമാണ് എന്നും നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു
—–
കുമ്പഴ പോളിക്ലിനിക്കിൽ ഇപ്പോൾ ലഭിക്കുന്ന സേവനങ്ങൾ
1. തിങ്കൾ – സ്വാസ് ക്ലിനിക്ക്
2. ചൊവ്വ – എൻസി ക്ലിനിക്, കാൻസർ സ്ക്രീനിംഗ്
3. ബുധൻ – പ്രതിരോധ കുത്തിവയ്പ്പ് ക്ലിനിക്, ആർ ബി എസ് കെ സ്ക്രീനിംഗ്
4. വ്യാഴം – എൻസിഡി ക്ലിനിക്, ഒപ്‌റ്റോമെട്രിസ്റ്റ് സേവനം
5. വെള്ളി – ഡയറ്റീഷ്യൻ സേവനം
6. ശനി – ജെറിയാട്രിക് ക്ലിനിക്, ഇഎൻടി സേവനം

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...