നഗരസഭ ഇരുപത്തി ഒന്നാം വാർഡിനോടുള്ള അവഗണന അവസാനിപ്പിക്കണം ; കോൺഗ്രസ് കൺവെൻഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  നഗരസഭാകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ഇരുപത്തി ഒന്നാം വാർഡിന്റെ വികസനത്തിൽ നഗരസഭ കാട്ടുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്ന് വാർഡ് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. വാർഡ് പ്രദേശങ്ങളായ മദീന മുരുപ്പ്, മൽബറി ജംഗ്ഷൻ, കുഴിത്തുറ റോഡ് ഭാഗം, മാടപ്പള്ളിപ്പടി, ഹൈദരാലി റോഡ് ഭാഗം എന്നിവിടങ്ങളിൽ ശുദ്ധജലക്ഷാമം അതിരൂക്ഷവും റോഡുകളുടെ സ്ഥിതി ശോചനീയവുമാണെന്നും തെരുവ് വിളക്കുകൾ ഭൂരിപക്ഷവും പ്രകാശിക്കുന്നില്ലെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. പരിഹാരം ഉണ്ടായില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് കൺവെൻഷൻ മുന്നറിയിപ്പ് നല്കി. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ തോണ്ട മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി റോജി പോൾ ഡാനിയേൽ,മുൻ പ്രസിസന്റ് അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് ഭാരവാഹികളായ പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, സജു ജോർജ്ജ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അൻസർ മുഹമ്മദ്, വാർഡ് പ്രസിഡന്റ് നജിം രാജൻ, ബൂത്ത് പ്രസിഡന്റ് സാമുവൽകുട്ടി, അജ്മൽ കരിം, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു. പുതിയ വാർഡ് പ്രസിഡന്റായി നജിം രാജനെ തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...