അഗ്നിബാധയുണ്ടായ എംവി കവരത്തി യാത്രാക്കപ്പൽ ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്നലെ അഗ്നിബാധയുണ്ടായ ലക്ഷദ്വീപ് യാത്രാ കപ്പൽ ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചു. കോസ്റ്റ് ഗാർഡ് കപ്പൽ ഉപയോഗിച്ച് കെട്ടി വലിച്ചുകൊണ്ടാണ് ദ്വീപിൽ എത്തിച്ചത്. 624 യാത്രക്കാരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്. ആന്ത്രോത്തിലേക്കുള്ള യാത്രക്കാരെ ഇവിടെയിറക്കുകയും മറ്റ് ദ്വീപുകളിലേക്കുള്ളവരെ എംവി കോറൽ എന്ന കപ്പലിലേക്ക് മാറ്റും.

കഴിഞ്ഞ ദിവസമായിരുന്നു എംവി കവരത്തി കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായത്. കപ്പലിലെ അഗ്നിരക്ഷാ വിഭാഗം ഇടപ്പെട്ട് തീയണയ്ക്കുകയായിരുന്നു. ആളപായമൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുത ബന്ധം തകരാറിലായതോടെ കപ്പലിന്റെ എഞ്ചിൻ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. കപ്പൽ ഏറെ നേരം നിയന്ത്രണംവിട്ട് കടലിൽ അലയുന്ന സാഹചര്യവുമുണ്ടായിരുന്നു.

കൊച്ചിയിൽ നിന്ന് ചൊവ്വാഴ്ച രാത്രി പുറപ്പെട്ട കപ്പൽ ഇന്നലെ കഴിഞ്ഞ ദിവസം രാവിലെ കവരത്തിയിലെത്തിയിരുന്നു. ഇവിടെ നിന്ന് ആന്ത്രോത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കവരത്തിയിൽ നിന്ന് 29 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുണ്ടായിരുന്നത്. യാത്രക്കരെല്ലാം സുരക്ഷിതരാണെന്നും ഇവർക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...