തലവടി: കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിധേയനാകുന്ന തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മുണ്ട്കാട്ട് വീട്ടിൽ അജീഷ് കുമാറിനു ( 39) വേണ്ടിയുള്ള ചികിത്സാ സഹായ നിധി സമാഹരണത്തിൻ്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ആദ്യ സംഭാവന എ.ഡി.മോഹനിൽ നിന്നും സ്വീകരിച്ചു. വിവിധ വാർഡുകളിൽ നിന്ന് നാരായണൻ നായർ, മണിയമ്മ സദാനന്ദൻ, എം കെ സജി എന്നിവരിൽ നിന്നും ധന സഹായം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ പ്രിയ അരുൺ, കലാമധു, എൻ.പി രാജൻ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എബ്രഹാം കരിമ്പിൽ, മണി ദാസ് വാസു, പി.എൻ രാജുക്കുട്ടി, രമേശ് പി ദേവ്, ബി രമേഷ്കുമാർ, ചെയർമാൻ ശ്യാംകുമാർ എന്നിവർ നേതൃത്വം നല്കി.
ആദ്യഘട്ടത്തിൽ 8, 11, 13, 10 എന്നീ വാർഡുകളിലെ ഭവനങ്ങളാണ് സന്ദർശിച്ചത്. 4,10,350 രൂപ സമാഹരിക്കുവാൻ സാധിച്ചു. രണ്ടാം ഘട്ടം 9,12 എന്നീ വാർഡുകളിൽ ചൊവ്വാഴ്ച രാവിലെ 8.30 ന് ആരംഭിക്കും. ഇത് സംബന്ധിച്ചുള്ള ആലോചനയോഗം തലവടി തെക്ക് സൗഹൃദ നഗർ വാലയിൽ ബെറാഖാ ഭവനിൽ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൺവീനർ പ്രിയ അരുൺ പ്രവർത്തന വിശദീകരണം നടത്തി. പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള, ചെയർമാൻ കെ.ശ്യാംകുമാർ, പി.ഡി സുരേഷ്, മനോജ് മണക്കളം, രാജമ്മ സന്തോഷ്, സുജ മനോജ് , രാഹുൽ രവീന്ദ്രൻ, പി.എൻ രാജുക്കുട്ടി, ആർ രജ്ഞിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ച് ഇന്ന് നോട്ടീസ് വിതരണം ചെയ്തു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് 40 ലക്ഷം രൂപ കണ്ടെത്താൻ ഉള്ള ശ്രമത്തിൻ്റെ ഭാഗമായി ആണ് ഭവനങ്ങൾ സന്ദർശിക്കുന്നത്. അജീഷ് എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.