Saturday, May 18, 2024 2:47 pm

ദേശീയ ബാലികാ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ ബാലികാ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു യോഗത്തില്‍ അധ്യക്ഷത വഹിക്കും.

പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് പ്രകാശനം, ഉണര്‍വ് പദ്ധതി പ്രഖ്യാപനം, പോക്സോ സര്‍വൈവറേസ് പ്രൈമറി അസസ്മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സാധ്യത പഠനം പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠനം പ്രഖ്യാപനം, ഏര്‍ളി മേരീജ് പഠനം പ്രഖ്യാപനം, സിറ്റ്യേഷണല്‍ അനാലിസിസ് ഓഫ് വിമന്‍ ഇന്‍ കേരള എന്ന വിഷയം സംബന്ധിച്ച പഠനം എന്നിവയും ഇതോടൊപ്പം നടക്കും.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് പോഷ് കംപ്ലയന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും നിയമസഹായവും വൈദ്യ സഹായവും നല്‍കുന്ന പ്രൊവൈഡിംഗ് സെന്ററുകള്‍, ഷെല്‍ട്ടല്‍ ഹോമുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചാണ് ഉണര്‍വ് പദ്ധതി നടപ്പിലാക്കുന്നത്. പോക്സോ അതിജീവിതരായ കുട്ടികളുടെ മാനസികാഘാതം ലഘൂകരിച്ച് പിന്തുണ നല്‍കുന്നതിനാണ് പോക്സോ സര്‍വൈവറേസ് പ്രൈമറി അസസ്മെന്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. പ്രസവാനന്തര വിഷാദ രോഗത്തിന്റെ തീവ്രത കണ്ടെത്തുന്നതിനാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സാധ്യത പഠനവും പ്രഖ്യാപനവും.

സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശമെന്ന ലക്ഷ്യപ്രാപ്തി നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വര്‍ഷവും ജനുവരി 24 ന് ദേശീയ ബാലികാദിനമായി ആചരിച്ചു വരുന്നത്. നിലവില്‍ ലിംഗ പദവി സമത്വത്തിലധിഷ്ഠിതമായ നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും വനിത ശിശു വികസന വകുപ്പ് തലത്തില്‍ നടപ്പാക്കി വരുന്നുണ്ട്.

സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവിധ സാമൂഹിക, മാനസിക പ്രശ്നങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് അവര്‍ക്കാവശ്യമായ അഭയം, മാനസിക പിന്തുണ, നിയമ സഹായം എന്നിവ നല്‍കി അവരെ സ്വയം പര്യാപ്തരാക്കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കും, നാടിന്‍റെ വികസനത്തിനുതകുന്ന തരത്തിലും സജ്ജരാക്കുക എന്നതാണ് വകുപ്പിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്ക് സാമൂഹ്യ ബോധവത്കരണവും തുടര്‍ പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനത്താകെ ദേശീയ ബാലികാദിനം സമുചിതമായി ആചരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഷൊർണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം ; 16.5 പവൻ സ്വർണവും 10,000 രൂപയും കവര്‍ന്നു

0
പാലക്കാട്: ഷൊർണൂർ നഗരത്തില്‍ വീട് കുത്തിത്തുറന്ന് വൻ മോഷണം. 16.5 പവൻ...

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന ; യുവതിയടക്കം ആറുപേര്‍ പിടിയില്‍

0
കൊച്ചി : എളമക്കരയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തി വന്ന...

‘തനിക്കെതിരെയുള്ള ആക്രമണം പരാജയം ഭയന്ന് ; പിന്നിൽ മനോജ് തിവാരിയുടെ കൂട്ടാളികൾ’: കനയ്യ കുമാര്‍

0
ന്യൂ ഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു

0
തിരുവല്ല : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപം...