Tuesday, May 7, 2024 11:00 pm

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : മകരവിളക്കുത്സവത്തിനായി ശബരിമലയിലേക്ക് പോയ തിരുവാഭരണ ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി. ഘോഷയാത്ര കാണുന്നതിനും സ്വീകരണത്തിനും നൂറുകണക്കിന് ഭക്തരെത്തിയിരുന്നു. ഇന്നലെ രാവിലെ സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിച്ച തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ, ട്രഷറർ ദീപാവർമ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തിരുവാഭരണങ്ങൾ ഇനി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിക്കും.

ഇന്നലെ പുലർച്ചെ ആറന്മുളയിൽനിന്ന് പുറപ്പെട്ട ഘോഷയാത്ര കുറിയാനിപ്പള്ളി, ഉള്ളന്നൂർ, കുളനട വഴിയാണ് പന്തളത്തെത്തിയത്. വിവിധ സ്ഥലങ്ങളിൽ സംഘടനകളും ഭക്തജനങ്ങളും വാദ്യമേളങ്ങളോടെ സ്വീകരണമൊരുക്കിയിരുന്നു. മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാസംഘവും മേടക്കല്ലിൽ പന്തളം കൊട്ടാരം നിർവാഹകസംഘവും സ്വീകരിച്ചു. തിരുവാഭരണങ്ങൾ ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രം നാളായ മാർച്ച് എട്ടിനും വിഷുവിനുമാണ് ദർശനത്തിനായി തുറന്നുവെയ്ക്കുക.

പന്തളം കൊട്ടാരം ഇളയതമ്പുരാട്ടി രേവതി നാൾ ലക്ഷ്മി തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് രാജപ്രതിനിധി ഇത്തവണ ഘോഷയാത്രയെ അനുഗമിച്ചിരുന്നില്ല. തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് അടച്ചിരുന്ന വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ഇന്നലെ രാവിലെ ശുദ്ധിക്രിയകൾക്ക് ശേഷം തുറന്നു. ക്ഷേത്രദർശനത്തിനും ഒട്ടേറെ ഭക്തരെത്തി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

0
ഹരിപ്പാട്: ടെമ്പോയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്....

ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി

0
കൊല്ലം: കൊല്ലം നല്ലില പുലിയല പൊയ്കയിൽ കിഴങ്ങുവിള മുക്കിനടുത്ത് ഗ്ലാസ് കടയുടെ...

വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ ആൺസുഹൃത്ത് ; വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്

0
കോഴിക്കോട് : വീട്ടിൽ അതിക്രമിച്ച് കയറിയ ഭാര്യയുടെ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പിച്ച് ഭര്‍ത്താവ്....

മോദിയുടെ ശ്രദ്ധ അധികാരം നേടുന്നതില്‍ ; അതിനായി വെറുപ്പിനെ പ്രോത്സാഹിപ്പിച്ചു : സോണിയാ ഗാന്ധി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ...