മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മ സാവിത്രി അന്തർജനം നാളെ പൂജ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം നാളെ രാവിലെ എട്ടിനും ഒമ്പതിനും ഇടയിലുള്ള മുഹൂർത്തിൽ ക്ഷേത്ര ശ്രീകോവിലിൽ നാഗരാജാവിന്റെ പൂജ ആരംഭിക്കും. മുഖ്യപൂജാരിണിയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ വിയോഗത്തെ തുടർന്നാണ് സാവിത്രി അന്തർജ്ജനത്തിലേക്ക് നിയോഗമെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് ഉമാദേവി അന്തർജ്ജനം അന്തരിച്ചത്. ഇതിനെ തുടർന്നുള്ള സംവൽസര ദീക്ഷ പൂർത്തിയായതോടെയാണ് ക്ഷേത്ര ശ്രീകോവിലിൽ അമ്മ നാഗരാജാവിന്റെ പൂജകൾ ആരംഭിക്കുന്നത്. ഉമാദേവി അന്തർജ്ജനത്തിന്റെ വിയോഗത്തെ തുടർന്നാണ് മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായി സാവിത്രി അന്തർജ്ജനം അവരോധിതയായത്.

കഴിഞ്ഞ വർഷം ഉമാദേവി അന്തർജ്ജനത്തിന്റെ അന്ത്യകർമ്മങ്ങൾ നടന്നതിനൊപ്പം നിലവറയുടെ തെക്കേത്തളത്തിൽ പുതിയ അമ്മയുടെ സ്ഥാനാരോഹണവും നടന്നിരുന്നു. അന്തരിച്ച അമ്മയുടെ പാദതീർത്ഥം അഭിഷേകം ചെയ്താണ് സാവിത്രി അന്തർജ്ജനം മുഖ്യപൂജാരിണിയായി അവരോധിക്കപ്പെട്ടത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം (83). മുൻകാരണവർ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയുമാണ്. നിലവിലെ കാരണവർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ സതീദേവി അന്തർജ്ജനമാണ് ഇളയമ്മ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...