ചെങ്ങന്നൂർ നഗരസഭയിലെ അഞ്ച്, ആറ്, ഏഴ് വാര്‍ഡുകള്‍ക്കായി സമർപ്പിച്ച പുതിയ പ്ലാനിന് അംഗീകാരമായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭയിലെ അഞ്ച് ആറ്, ഏഴ് വാര്‍ഡുകള്‍ക്കായി സമർപ്പിച്ച പുതിയ പ്ലാനിന് അംഗീകാരമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ഫിഷറീസ്, സാംസ്കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് പ്ലാനിന് അംഗീകാരമായത്. 2018 മഹാപ്രളയത്തിനു ശേഷം ഈ വാർഡുകളെ അതിതീവ്ര ദുരന്ത ബാധിത മേഖലയായി കണക്കാക്കി തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാനിലെ അപാകതകൾ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തി സമർപ്പിച്ച പുതിയ പ്ലാനിനാണിത്.

ഭേദഗതി അംഗീകരിച്ചതോടെ നിലവിൽ നിർമ്മാണം ആരംഭിച്ച കെട്ടിടങ്ങൾക്ക് സാധൂകരണം ലഭിക്കും. ഒപ്പം പുതിയ പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കും. അശാസ്ത്രീയമായി റിസ്ക്ക് മേഖലയിൽ ഉള്‍പ്പെട്ട സർവേ നമ്പരുകൾ ഒഴിവാക്കുന്നതിനും വികസനപ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കുന്നതിനും തീരുമാനമായി. കരട് മാസ്റ്റർ പ്ലാൻ പ്രകാരം വാർഡുകളിലെ ജനങ്ങൾക്ക് ഭവനനിർമ്മാണം, ഭൂമികൈമാറ്റം, മറ്റു നിർമ്മാണങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നിവ നിഷേധിക്കപ്പെട്ടിരുന്നു. ചെങ്ങന്നൂർ നഗരസഭ തയ്യാറാക്കിയ പ്ലാനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിമാർ ജനകീയ പിന്തുണയോടെ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്‌ കരട് മാസ്റ്റർപ്ലാൻ ഭേദഗതി ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...