കോഴിക്കോട് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്ന് ഇടപാട് ച പ്രധാന കണ്ണി പോലീസിന്റെ വലയിലായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍. അരക്കിണര്‍ സ്വദേശി ലൈല മന്‍സില്‍ മുഹമദ് ഷഹദി (34) നെ നാര്‍കോട്ടിക് സെല്‍ അസ്സി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍ സാഫ്) ടൗണ്‍ ഇന്‍സ്‌പെക്ട്ടര്‍ ബൈജു കെ ജോസിന്റെ നേത്യത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. മയക്കുമരുന്ന് കച്ചവടം ചെയ്യുകയും, മയക്കുമരുന്ന് ഇടപാടുകളില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഷഹദ്. കോഴിക്കോട് കേന്ദീകരിച്ച് വില്‍പന നടത്താന്‍ ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കൈമാറിയ കേസില്‍ ഇടപാടുകള്‍ നടത്തിയത് ഷഹദാണ്. പൊലീസ് ഷഹദിനെ നീരീക്ഷിച്ചപ്പോള്‍ ഇയാള്‍ മാത്തോട്ടം, പയ്യാനക്കല്‍, അരക്കിണര്‍ ഭാഗങ്ങളിലെ ലഹരിവില്‍പന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് മനസ്സിലായി പാളയത്തു വച്ചാണ് ഷഹദിനെ കസ്റ്റഡിയില്‍ എടുത്തത്.

2023 ജനുവരി 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ടൗണ്‍ പോലീസും ഡാന്‍ സാഫ് പാര്‍ട്ടിയും ചേര്‍ന്ന് അബ്ദുള്‍ നാസര്‍, ഷറഫുദ്ധീന്‍, ഷബീര്‍ എന്നിവരെ 84 ഗ്രാം എംഡിഎം.എ യും, 18 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ സഹിതം പിടികൂടിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേക്ഷണം നടത്തിയതില്‍ ഡല്‍ഹിയില്‍ വച്ച് മയക്കുമരുന്ന് എത്തിച്ചത് കാസര്‍കോഡുകാരനായ മുസമ്മില്‍ ആയിരുന്നു. മുസമ്മിലിനെ മംഗാലാപുരം വച്ച് അറസ്റ്റ് ചെയ്തിരുന്നു തുടര്‍ന്നുള്ള അന്വേക്ഷണത്തില്‍ മയക്കുമരുന്നിനായി ഇടപാട് നടത്തിയതില്‍ ഷഹദാണെന്ന് മനസ്സിലായി. ഷഹദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. ഈ കേസില്‍ ഇത് വരെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ-20 പെട്രോളിനെതിരേ അനാവശ്യ വിവാദവും ഭീതിപരത്തലും : കേന്ദ്രം

0
ന്യൂഡൽഹി : ഇരുപത് ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോളിനെതിരായ പ്രചാരണങ്ങൾ...

ഹോർമുസിലും ഗള്‍ഫ് മേഖലയിലും ആശങ്ക വിതച്ച് അമേരിക്ക-ഇറാന്‍ ഏറ്റുമുട്ടല്‍

0
തെഹ്റാൻ: യുഎസ്​-ഇറാൻ സേനകൾ തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതോടെ ഹോർമുസിലും ഗൾഫ്​ മേഖലയിലും...

റെയിൽവേ പ്ലാറ്റ്ഫോമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവും യുവതിയും ; യുവാവ് ആശുപത്രിയിൽനിന്ന് ചാടിപ്പോയി

0
ഷൊർണൂർ : റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനേയും യുവതിയെയും...

തിരുവനന്തപുരത്ത് വീട്ടിൽ നിന്നും വയോധികന്റെ 20 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

0
കരകുളം (തിരുവനന്തപുരം) : ഏണിക്കര പൂച്ചെടിവിള ജയാ നിവാസിൽ രവീന്ദ്രനെ (76)...