തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിന്‍റെ പുതിയ സൂപ്രണ്ടിനെ ഉടൻ തീരുമാനിക്കും.ഡെപ്യൂട്ടി സൂപ്രണ്ട് സി.ജി ജയചന്ദ്രന് താൽക്കാലിക ചുമതല നൽകും. അനസ്തേഷ്യ വിഭാഗം ഡോക്ടറാണ് ജയചന്ദ്രൻ. നിലവിലെ സൂപ്രണ്ട് ഡോ. സുനിൽകുമാർ നിലവിൽ അവധിയിലാണ്.തന്നെ സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുനിൽകുമാർ കഴിഞ്ഞദിവസം പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. എന്നാല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം നിലവിൽ രാജി വെച്ചിട്ടില്ലെന്ന് ഡോ.സുനിൽകുമാർ പറഞ്ഞിരുന്നു. രാജിവെച്ചന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുനിൽകുമാർ പറഞ്ഞു. തന്റെ ആവശ്യം അംഗീകരിച്ചു ഉത്തരവ് ഇറങ്ങുന്നത് വരെ സൂപ്രണ്ടായി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























