മുക്കൂട്ടുതറ പബ്ലിക് ലൈബ്രറിയില്‍ പുതിയതായി നിര്‍മ്മിച്ച എം.ടി. പുല്ലാട്ട് സ്മാരക ഹാൾ ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

മുക്കൂട്ടുതറ: മുക്കൂട്ടുതറ പബ്ലിക് ലൈബ്രറിയില്‍ പുതിയതായി നിര്‍മ്മിച്ച എം.ടി.പുല്ലാട്ട് സ്മാരക ഹാൾ ഉദ്ഘാടനവും ആംബുലൻസിന്റെ ഫ്ലാഗ് ഓഫും നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. മുൻ ലൈബ്രറി പ്രസിഡന്റ് മാത്യു തോമസ് പുല്ലാട്ടിന്റെ സ്മ‌രണയ്ക്കായി കുടുംബത്തിന്റെ സഹകരണത്തോടെയാണ് ഹാൾ നിർമാണം നടത്തിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.വി. പ്രസന്നകുമാർ ഹാള്‍ ഉദ്ഘാടനം ചെയ്യും. ജോസ് കെ.തോമസ് അധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പ്രൊഫ. വി.ആർ. വിശ്വനാഥൻ നായർ ഫോട്ടോ അനാഛാദനം ചെയ്യും. 4ന് നടക്കുന്ന പൊതുസമ്മേളനം റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണനും കലാവേദിയുടെ ഉദ്ഘാടനം പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്‌റ്റ്യൻ കുളത്തുങ്കലും നിർവഹിക്കും.

ലൈബ്രറി പ്രസിഡൻ്റ് പ്രൊഫ. എം.സി. മാത്യു അധ്യക്ഷത വഹിക്കും. വീടുകളിൽ പുസ്‌തകങ്ങൾ എത്തിക്കുന്ന പദ്ധതിയായ ‘വായന വസന്തം’ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ.പി.രാധാകൃഷ്ണൻ നിർവഹിക്കും. കരുണ ആംബുലൻസിന് വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ഇ. വി.വർക്കി കൊടി വീശും.
ഉച്ചകഴിഞ്ഞ് 2ന് ബാല വനിതാ വിഭാഗങ്ങളുടെ ഓണ മത്സരങ്ങൾ നടക്കും. നാളെ 2ന് ഏറ്റവും മുതിർന്ന വായനക്കാരനായ തോമസ് നടുവിലേടത്തിനെ (92) ആദരിക്കും. ലൈബ്രറിയുടെ ആദ്യകാല സംഘാടകർക്ക് ലൈബ്രറിയുടെ ബഹുമതി പത്രം സമർപ്പിക്കും. 7 മുതൽ കലാപരിപാടികൾ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...