അടുത്ത അഞ്ച് ദിവസം ചൂട് കനക്കും ; ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്. ഡൽഹി, യുപി, ഹരിയാന, ഗുജറാത്ത്‌ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ചൂട് കനക്കും. ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അടുത്ത 4 മുതൽ 5 ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ ശക്തമായ ഉഷ്ണതരംഗം തുടരാനാണ് സാധ്യത.രാജസ്ഥാന്റെ ചില ഭാഗങ്ങളിലും മധ്യേന്ത്യയിലും താപനില 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. മേയ് 18ലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 45 ഡിഗ്രി സെൽഷ്യസും, നാഗ്പൂരിൽ 46 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലകളിൽ താപനില 47 ഡിഗ്രി കടന്നു.

മേയ് 18 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ ഇടങ്ങളിൽ ഉഷ്ണതരംഗം അതീവ തീവ്രമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ താപനില 43 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിൽ താപനില വരും ദിവസങ്ങളിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഇനിയും ഉയരാൻ സാധ്യതയുണ്ട്. പകൽ സമയത്തെ കടുത്ത വെയിലിനും വരണ്ട കാറ്റിനും പുറമെ, രാത്രികാലങ്ങളിലും ചൂടിന് വലിയ ശമനമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...