കോന്നി മെഡിക്കല്‍ കോളേജിലെ പോര്‍ച്ചില്‍ കോണ്‍ക്രീറ്റ് ഇളകി വീഴുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആംബുലന്‍സുകള്‍ പാര്‍ക്ക് ചെയ്യുന്ന പോര്‍ച്ചിന്റെ ബീമുകളില്‍ നിന്നും കോണ്‍ക്രീറ്റ് പാളികള്‍ ഇളകി താഴെ വീഴുന്നു. കോണ്‍ക്രീറ്റ് റൂഫിലെ ഒരു വലിയ ഭാഗം ഇളകിമാറിയിട്ടുണ്ട്. കോണ്‍ക്രീറ്റിനുള്ളിലെ കമ്പികളും തെളിഞ്ഞ് കാണാനാകും. പാളി ഇളകി വീഴുമ്പോള്‍ ഇതിന് കീഴില്‍ വാഹനങ്ങളോ രോഗികളോ ഇല്ലാതെയിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം നിര്‍മ്മിച്ച കോന്നി മെഡിക്കല്‍ കോളേജ് കെട്ടിടമാണ് തകര്‍ച്ചയെ നേരിടുന്നത്.

കോണ്‍ക്രീറ്റ് ഇളകി വീഴാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകള്‍ ആയെങ്കിലും ആരും ഇത് കാര്യമായി എടുത്തിട്ടില്ല. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നിലാണ് ഇത്തരത്തില്‍ ഒരു അപകടം പതിയിരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. പകലും രാത്രിയും പലപ്പോഴും രോഗികളും കൂട്ടിരിപ്പുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഈ ഭാഗത്ത് നില്‍ക്കാറുണ്ട്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് കോണ്‍ക്രീറ്റ് പാളികള്‍ ആരുടേയും തലയില്‍ വീഴാതെ രക്ഷപെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...