നിലക്കൽ പരുമല പദയാത്ര ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: 39-മത് നിലക്കൽ പരുമല തീർഥാടന പദയാത്ര ആരംഭിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 123-മത് ഓർമ്മ പെരുനാളിനോടനുബന്ധിച്ചാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് കടന്നുവന്ന ക്രിസ്തുവിൻ്റെ അരുമശിഷ്യൻ വി മാർത്തോമാ ശ്ളീഹായാൽ സ്ഥാപിതമായ നിലക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ നിന്നുമാണ് പദയാത്ര ആരംഭിച്ചത്. ശനിയാഴ്ച രാവിലെ 6 .30 നു നിലക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ പ്രഭാത നമസ്കാരത്തിനു ശേഷം രാവിലെ 7 മണിക്ക് അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡണ്ട് അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം പദയാത്ര ആരംഭിച്ചു.

ആങ്ങമൂഴി സെൻറ് ജോർജ്, നിലക്കൽ സെൻറ് തോമസ് ദേവാലയങ്ങളിലെ പദയാത്രികർ ഉൾപ്പടെ പരുമലതിരുമേനിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന സീതത്തോട് സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ധുപപ്രാത്ഥനകൾ നടത്തി എൺപത്തിയാറു മിസ് ബഹുൽ ഉലൂം ജമാ അത്തിനു മുൻപിൽ മൗലവി ഷമ്മാസ് ബാഖവിയും ചിറ്റാർ ശ്രീകൃഷ്ണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികൾ വഞ്ചിപടിയിലും പദയാത്രക്ക് സ്വീകരണം നൽകി. ഉച്ചക്ക് ചിറ്റാർ പഴയ ബസ്റ്റാൻഡിലെത്തിയ പദയാത്ര സംഘത്തോടൊപ്പം വയ്യാറ്റുപുഴ സെൻറ് തോമസ് ദേവാലയത്തിൽ നിന്നെത്തിയ തീർഥാടക സംഘവും പദയാത്രയോടൊപ്പം ചേർന്നു. ചിറ്റാർ സെൻറ് ജോർജ്ജ് വലിയ പള്ളിയിൽ ഉച്ചനമസ്കാരത്തിനും ഭക്ഷണത്തിനും ശേഷം ചിറ്റാർ മാർക്കറ്റ് ജങ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ബഷീറിൻ്റെ നേതൃത്വത്തിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഭാരവാഹികളും വ്യാപാര സംഘടനാ പ്രതിനിധികളും നേർച്ച കാഴ്ചകളോടെ സ്വീകരണം നൽകി.

വൈകുന്നേരം മണിയാർ ജങ്ഷനിൽ കുടപ്പന സെൻറ് മേരീസ് പള്ളിയിൽ നിന്നുള്ള തീർഥാടകസംഘം യാത്രയ്ക്ക് ഒപ്പം ചേർന്നു. വൈകിട്ട് 5 മണിക്ക് പൗരാവലിയുടെ നേതൃത്വത്തിൽ വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാമോഹൻ പേഴുംപാറ ജങ്ഷനിൽ പദയാത്രയെ സ്വീകരിച്ചു. വടശേരിക്കര വിശുദ്ധ മർത്തമറിയം തീർഥാടന പള്ളിയിൽ ഒന്നാം ദിവസത്തെ പര്യടനം സമാപിച്ചു. ഞായറാഴ്ച് രാവിലെ 5 ന് തീർഥാടന യാത്ര പുനരാരംഭിക്കും. കീക്കൊഴൂർ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ദേവാലയത്തിലെത്തി പ്രഭാത ഭക്ഷണത്തിനു ശേഷം മാരാമൺ സെൻറ് മേരീസ് ദേവാലയ സന്ദർശിക്കും. ഉച്ചക്ക് നെല്ലിക്കൽ എം ഡി എം പ്രാർഥന യോഗത്തിൽ ഉച്ച ഭക്ഷണത്തിനു ശേഷം ആറാട്ടുപുഴ, പുത്തൻകാവ്, ചെങ്ങന്നൂർ, പാണ്ടനാട് വഴി വൈകിട്ട് 6 ന് പരുമല പള്ളിയിൽ എത്തിച്ചേരും. നിലക്കൽ ഉൾവനത്തിൽ നിന്നും വെട്ടിയെടുത്ത വള്ളിക്കുരിശുമായി പ്രാർഥനക്കും നേർച്ചസമർപ്പണത്തിനുമായി ദേവാലയത്തിലേക്കും കബറിങ്കലേക്കും പദയാത്രികർ പ്രവേശിക്കും.

തിങ്കളാഴ്ച പരുമല പള്ളിയിലെ പെരുനാൾ കുർബാനയിലും കബറിങ്കൽ ധൂപ പ്രാർഥനയിലും നേർച്ച വിളമ്പിലും തീർത്ഥാടക സംഘം പങ്കെടുക്കും.
ആങ്ങമൂഴി സെൻറ് ജോർജ്, നിലക്കൽ സെൻറ് തോമസ്, സീതത്തോട് സെൻറ് ഗ്രീഗോറിയോസ്, വയ്യാറ്റുപുഴ സെൻറ് തോമസ്, ചിറ്റാർ സെൻറ് ജോർജ് വലിയപള്ളി, കുടപ്പന സെൻറ് മേരീസ്, വടശ്ശേരിക്കര വി മർത്തമറിയം തീർത്ഥാടനപള്ളി, എന്നീ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
പദയാത്രയ്ക്ക് സംഘാടക സമിതി പ്രസിഡൻറ് ഫാ. ജോബി എം വർഗീസ്, ജനറൽ കൺവീനർ ബിജു പടനിലം, മനോജ് കുളത്തുങ്കൽ, അനു വടശ്ശേരിക്കര, റവ ഫാ. ബസലേൽ റമ്പാൻ, ഫാ. ജോജി മാത്യു, ഫാ. ഐവാൻ ജോസഫ് ഗീവർഗീസ്, ഫാ. ഫിലിപ്പ് മാത്യു, ഫാ. ജോബി ജോസഫ് ജോർജ്, ഫാ. ജോജി ജോർജ് ഫിലിപ്പ്, ഫാ. ബോബിൻ കോശി, ഫാ. എബി വർഗ്ഗീസ്, ഫാ. സിജു ഗീവർഗീസ്, മനോജ് പനങ്ങാട്ട്, ഷാജി സാമുവേൽ, ഫിലിപ്പ് വർഗ്ഗീസ്, ഫിലിപ്പ് തെനാലിൽ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...