സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

താല്‍കാലിക ഡ്രൈവര്‍മാര്‍ക്കുള്ള ടെസ്റ്റ് നവംബര്‍ അഞ്ചിന്
മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പ്രൊജക്ടിലേക്ക് താല്‍കാലിക ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുളള ഡ്രൈവിംഗ് ടെസ്റ്റ് നവംബര്‍ അഞ്ചിന് രാവിലെ 10ന് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്തും. അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2222426.

ദര്‍ഘാസ്
പത്തനംതിട്ട ആര്‍റ്റിഒ ഓഫീസിലേക്ക് മോട്ടര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രൊമോ വീഡിയോ, ഡിജിറ്റല്‍ ഡോക്യുമെന്റ് വീഡിയോ, സുവനീര്‍ എന്നിവ തയാറാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 10 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2222426.

ദര്‍ഘാസ്
മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ശബരിമലയില്‍ എത്തുന്ന വാഹനങ്ങളുടെ വിവരം കണക്കാക്കുന്നതിനും വാഹനങ്ങളുടെ തിരക്ക് പരിശോധിക്കുന്നതിനും എഎന്‍പിആര്‍ കാമറ വാടകയ്ക്ക് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ എട്ട് വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2222426.
—-
താല്‍പര്യപത്രം
മോട്ടര്‍ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതി നടത്തിപ്പിലേക്ക് ഇലവുങ്കല്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട വാഹന റിക്കവറി ജോലികള്‍ ചെയ്യാന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. ഫ്‌ളാറ്റ് ബെഡ്, അണ്ടര്‍ ലിഫ്റ്റ് എന്നിവയുടെ നിരക്കും സമര്‍പ്പിക്കണം. നവംബര്‍ എട്ട് വൈകിട്ട് അഞ്ച് വരെ പത്തനംതിട്ട ആര്‍റ്റിഒ ഓഫീസില്‍ താല്‍പര്യപത്രം സമര്‍പ്പിക്കാം. ഫോണ്‍ : 0468 2222426.

കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ ആറിന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 45 വയസ്. ബാച്ചിലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി / കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജി ഡിപ്ലോമയാണ് യോഗ്യത. രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഫോണ്‍ : 9497713258.

ജില്ലയില്‍ കുടുംബ ബജറ്റ് സര്‍വേയ്ക്ക് തുടക്കം
കുടുംബ ബജറ്റ് സര്‍വെ 2025-26 ന് ജില്ലയില്‍ തുടക്കം. മിനിമം വേതന നിയമം ബാധകമായ കാര്‍ഷിക വ്യാവസായിക മേഖലയിലെ കുടുംബത്തിന്റെ ജീവിത ചെലവ് സമഗ്രമായി പഠിക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. തൊഴില്‍, സാമ്പത്തിക സ്ഥിതി വിവരകണക്ക് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് സാമ്പിള്‍ സര്‍വേ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുത്ത 360 കുടുംബങ്ങളില്‍ വിവര ശേഖരണം നടത്തും.

കമ്മ്യൂണല്‍ ഹാര്‍മണി യോഗം നവംബര്‍ അഞ്ചിന്
ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം നവംബര്‍ അഞ്ചിന് രാവിലെ 11ന് ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...