കോന്നി: പത്തനംതിട്ട ജില്ലയില്‍ വയോജനങ്ങളുടെ എണ്ണം വളരെ അധികം വര്‍ധിച്ചിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോന്നി എലിയറക്കല്‍ ഗാന്ധിഭവന്‍ ദേവലോകം ഇരുന്നൂറാം ദിന സ്‌നേഹപ്രയാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനത്തോളം വരുന്ന വയോജനങ്ങള്‍ പത്തനംതിട്ട ജില്ലയിലാണ് ഉള്ളത്. എന്നാല്‍ ഈ പറയുന്ന വിഭാഗത്തിന്റെ ബന്ധുക്കളും ഉറ്റവരും വിദേശങ്ങളിലും കേരളത്തിന് പുറത്തുമാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളുടെ കണക്കുകള്‍ ശേഖരിച്ചിരുന്നു. ചില സ്ഥാപനങ്ങള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതും ചിലത് നിയമാനുസൃതം പ്രവര്‍ത്തിക്കാത്തതുമാണെന്നും ഇത്തരം സ്ഥാപനങ്ങളുടെ പ്രസക്തി വളരെ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീ മണിയമ്മ, കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം, സി പി ഐ കോന്നി ലോക്കല്‍ കമ്മറ്റി സെക്രട്ടറി റെജി ചെങ്കിലേത്ത്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് രേണുകുമാര്‍, കെല്‍സ ചെയര്‍മാന്‍ അഡ്വ എ സി വിജയകുമാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലീല രാജന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അംഗം റോയ് പി ജോര്‍ജ്ജ്, വികസന സമിതി മീഡിയ കോ ഓര്‍ഡിനേറ്റര്‍ മനോജ് പുളിവേലില്‍, ഗാന്ധി ഭവന്‍ ദേവലോകം ഡയറക്ടര്‍ അജീഷ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.