കേ​ര​ള​ത്തി​ല്‍ രോ​ഗി​ക​ള്‍ ക്ര​മാ​നു​ഗ​ത​മാ​യി കു​റ​ഞ്ഞു : മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ രോ​ഗി​ക​ള്‍ ക്ര​മാ​നു​ഗ​ത​മാ​യി കു​റ​ഞ്ഞു വ​രു​ക​യാ​ണ്. അ​താ​ത് ദി​വ​സ​ത്തെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോള്‍ ഒ​ന്നു മു​ത​ല്‍ 10 ശ​ത​മാ​നം വ​രെ കു​റ​വ് രോ​ഗ നി​ര​ക്കി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ത്തി​ല്‍ പ​റ​ഞ്ഞു.

രോ​ഗം കു​റ​യു​ക​യാ​ണോ എ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​യേ​ക്കാം. എ​ന്നാ​ല്‍ അ​ത് അ​ങ്ങ​നെ അ​ല്ല. മു​ന്‍​ക​രു​ത​ലു​ക​ളി​ല്‍ വീ​ഴ്ച വ​രു​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഒ​രി​ക്ക​ല്‍ ഉ​ച്ഛ​സ്ഥാ​യി​ലെ​ത്തി​യ ശേ​ഷം ആ​ദ്യ​ത്തേ​ക്കാ​ള്‍ മോ​ശ​മാ​യ അ​വ​സ്ഥ​യി​ല്‍ പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന അ​വ​സ്ഥ പൊ​തു​വി​ലു​ണ്ട്.‌

കോ​വി​ഡ് മാ​റു​ന്ന ആ​ളു​ക​ളി​ല്‍ രോ​ഗ സ​മ​യ​ത്ത് ഉ​ണ്ടാ​കു​ന്ന വി​ഷ​മ​ത​ക​ള്‍ മ​ര​ണ​കാ​ര​ണ​മാ​കു​ന്നു​ണ്ട്. പോ​സ്റ്റ് കൊ​വി​ഡ് സി​ന്‍​ഡ്രം ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​വ​യ​വ​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന കേ​ടു​പാ​ടും അ​വ​ശ​ത​ക​ളും ദീ​ര്‍​ഘ​കാ​ലം നി​ല​നി​ല്‍​ക്കു​ന്ന​ത് ചെ​റു​ത​ല്ലാ​ത്ത ഒ​രു വി​ഭാ​ഗ​ത്തെ അ​ല​ട്ടു​ന്നു​ണ്ട്. മ​ര​ണ നി​ര​ക്ക് കു​റ​വാ​യ​ത് കൊ​ണ്ട് രോ​ഗ​ത്തെ നി​സാ​ര വ​ത്ക​രി​ക്ക​രു​ത്.

ബ്രേ​ക്ക് ദ ​ചെ​യി​ന്‍ ശ​ക്ത​മാ​ക്ക​ണം. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പി​ന്തു​ണ ന​ല്‍​ക​ണം. ജീ​വ​നാ​ണ് പ​ര​മ​പ്ര​ധാ​നം. കോ​വി​ഡ് ബാ​ധി​ച്ച എ​ണ്ണ​ത്തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം ആ​ളു​ക​ളെ മു​ന്‍​ക​രു​ത​ല്‍ കാ​ര​ണം കോ​വി​ഡ് വ​രാ​തെ കാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കോ​വി​ഡ് മു​ക്ത​രാ​യ​വ​ര്‍​ക്ക് പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക്കു​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​ഴാ​ഴ്‍​ച​ക​ളി​ല്‍ 12 മു​ത​ല്‍ ര​ണ്ട് വ​രെ ക്ലി​നി​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...