സംസ്ഥാനത്ത് മാനസിക സമ്മർദം നേരിടുന്ന പോലീസുകാരുടെ എണ്ണം കൂടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മാനസിക സമ്മർദം നേരിടുന്ന പോലീസുകാരുടെ എണ്ണം കൂടുന്നു. കേരളാ പോലീസിന്റെ ‘ഹാറ്റ്സ്’ പദ്ധതിയിൽ കൗൺസിലിംഗിനെത്തുന്നവരുടെ എണ്ണത്തിലാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വർധനവുണ്ടായത്. ഭൂരിഭാഗം പേരുടെയും പ്രശ്നം ജോലി സംബന്ധമായ സമ്മർദമെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 88 പോലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ജോലിഭാരത്തെത്തുടർന്നുണ്ടാകുന്ന മാനസിക സമ്മർദമാണ് ഭൂരിഭാഗം ആത്മഹത്യകളുടെയും കാരണം. ഇങ്ങനെ മാനസിക സമ്മർദം നേരിടുന്ന പോലീസുകാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ 6389 പോലീസുകാരാണ് മാനസിക സമ്മർദത്തെ തുടർന്ന് കൗൺസിലിംഗ് തേടിയത്. ഇതിൽ ഓരോ വർഷം കഴിയും തോറും വർധനവുമുണ്ട്. ഈ വർഷം മെയ് വരെ മാത്രം 358 പോലീസുകാരാണ് കൗൺസിലിങ്ങിന് എത്തിയത്. ജോലിയുമായി ബന്ധപ്പെട്ട് പൊലീസുകാർ നേരിടുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കേരള പോലീസ് ഏർപ്പെടുത്തിയ ഹാറ്റ്സ് കൗൺസിലിംഗ് പദ്ധതിയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2017-ൽ 600 പോലീസുകാർ മാത്രമാണ് കൗൺസിലിംഗ് തേടിയതെങ്കിൽ അത് 2023 ആയപ്പോഴേക്കും 963 ആയി. ജോലി സംബന്ധമായ മാനസിക സമ്മർദമാണ് കൗൺസിലിംഗ് തേടാനുള്ള പ്രധാന ഘടകമെന്നാണ് ഹാറ്റ്സ് പറയുന്നത്. സേനയിലെ പുരുഷ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഹാറ്റ്സിനെ സമീപിച്ചിട്ടുണ്ട്. കൗൺസിലിംഗ് തേടിയെത്തുന്നവരിൽ ഭൂരിഭാഗവും 30 മുതൽ 45 വയസ്സ് വരെ പ്രായമുള്ള പുരുഷ പോലീസുകാരാണ്. വിവാഹം കഴിഞ്ഞ പുരുഷ പോലീസുകാരാണ് ഏറ്റവും അധികം മാനസിക സമ്മർദം അനുഭവിക്കുന്നത്. വിവാഹത്തിനുശേഷം പ്രൊഫഷണൽ ജീവിതത്തിന്റെയും വ്യക്തിപരമായ കാര്യങ്ങളുടെയും ഭാരം വർധിക്കുന്നുവെന്നും ഹാറ്റ്സ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...