കോന്നി : ഗുണ മേന്മയുള്ള മൽസ്യം പൊതുജനങ്ങളിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് സർക്കാർ മൽസ്യ ഫെഡ് ഫിഷ്മാർട്ടുകൾ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നതെന്ന് സംസ്ഥാന മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോന്നി മൽസ്യ ഫെഡ് ഫിഷ്മാർട്ട് കോന്നി നാരായണപുരം ചന്തയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങൾക്ക് ശുദ്ധമായ മൽസ്യം ലഭിക്കുന്നതിനായാണ് മൽസ്യ ഫെഡ് സ്റ്റാളുകൾ സംസ്ഥാനത്ത് ഉടനീളം ആരംഭിച്ചിരിക്കുന്നത്.
കടലിൽ നിന്നും പിടിക്കുന്ന മൽസ്യം ഇടനിലക്കാരില്ലാതെ മൽസ്യഫെഡിന്റെ തീരത്ത് നിന്നും മാർക്കറ്റിലേക്ക് പദ്ധതിയുടെ ഭാഗമായി മൽസ്യ തൊഴിലാളികളിൽ നിന്നും നേരിട്ട് സംഭരിച്ച് ഗുണമേന്മ നഷ്ട്ടപെടാതെ മൽസ്യഫെഡ് ഫിഷ്മാർട്ട് വഴി ജനങ്ങളിൽ എത്തിച്ച് നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി സ്റ്റാളുകൾ ആണ് ഇതിനോടകം ആരംഭിച്ചിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാർ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, കോന്നി ഗ്രാമ പഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ, സി പി ഐ കോന്നി ലോക്കൽ കമ്മറ്റി സെക്രട്ടറി സി ജെ റജി,ബി ജെ പി കോന്നി മണ്ഡലം സെക്രട്ടറി സന്തോഷ്കുമാർ കെ, കേരള കോൺഗ്രസ് ജേക്കബ് ഗ്രുപ്പ് പ്രതിനിധി കെ പി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് പ്രസിഡണ്ട് അനിൽകുമാർ ഡി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മാണിക്യം കോന്നി, മുളക്കുഴ ബേസ് സ്റ്റേഷൻ സ്പെഷ്യൽ ഓഫീസർ സജീവ് എൽ, മൽസ്യഫെഡ് ചെയർമാൻ റ്റി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033