ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ അജ്ഞാതർ വെട്ടിക്കൊന്നു. കാഡ്‍പാഡി ലത്തേരി സ്വദേശിയായ ശെൽവമാണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. രാത്രി മദ്യപിച്ച് ലക്കുകെട്ടെത്തിയ ശെൽവത്തെ മകൾ വീട്ടിൽ കയറ്റിയില്ല. വീടിന്‍റെ വരാന്തയിൽ കിടന്നാണ് ഉറങ്ങിയത്. രാവിലെ വാതിൽ തുറന്നുനോക്കുമ്പോൾ വരാന്തയിൽ വെട്ടേറ്റുമരിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റിരുന്നു. അതേസമയം രാത്രി ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ലത്തേരി പോലീസെത്തി മൃതശരീരം അടുത്തുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരിച്ച ശെൽവവും അയൽക്കാരും ബന്ധുക്കളുമായ ചിലരും തമ്മിൽ കൃഷിഭൂമിയിലെ ജലവിതരണം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് എത്തിയതെന്ന് പോലീസിന് സംശയമുണ്ട്. ശെൽവവുമായി തർക്കമുണ്ടായിരുന്നവരെ പോലീസ് പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും കിട്ടിയില്ലെന്നാണ് സൂചന. ഫൊറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകൾ അന്വേഷണത്തിൽ വഴിത്തിരിവായേക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033