യുവാവിനെ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവാവിനെ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവിൻ്റെ മാതാവ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ടാപ്പിങ് തൊഴിലാളി ആയ വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടിൽ അനീഷ്(32) നെ മാർച്ച് 5ന് രാത്രി 10.30നാണ് വയറ്റിൽ ഗുരുതരമായി മുറിവേറ്റ നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തുന്നത്. ഉടൻ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊലീസ് പറയുന്നത് അനീഷ് സ്വയം ടാപ്പിങ് കത്തി ഉപയോഗിച്ച് കുത്തി മുറിവേൽപിച്ചെന്നാണ് മൊഴി എന്നാണ്. പക്ഷേ തൻ്റെ മകന്റേത് കൊലപാതകമാണെന്നും മകന് പരിക്ക് പറ്റുന്ന സമയം സമയം വീട്ടിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നതായും മാതാവ് പത്മകുമാരി നൽകിയ പരാതിയിൽ പറയുന്നു.

സംഭവ ദിവസം രാത്രി 10.40ന് അനീഷിന്റെ മകൾ വിളിച്ചിട്ട് അച്ഛൻ കുത്തേറ്റ് കിടക്കുന്നു എന്നാണ് അറിയിച്ചത്. ദേഹത്ത് കത്തി കൊണ്ട് കുത്തിയ 3 പാടുകളുണ്ടായിരുന്നു. ആന്തരികാവയവങ്ങൾ പുറത്തു ചാടിയ നിലയിലുമായിരുന്നു. മകന് സ്വന്തം നിലയിൽ ഇത്തരത്തിൽ മുറിവേൽപ്പിക്കാൻ കഴിയില്ലെന്നും മറ്റാരോ അപകടപ്പെടുത്തിയതാണെന്നു സംശയിക്കുന്നുവെന്നും പോലീസിനെ തെറ്റിദ്ധരിപ്പിച്ച് മൊഴി മാറ്റി നൽകിയതാണെന്ന് സംശയിക്കുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി, ഡിജിപി, റൂറൽ എസ്പി, ഡിവൈഎസ്പി എന്നിവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...