പ്ലസ്‍വൺ പ്രവേശനം ; വെയിറ്റേജ് സംവിധാനം നിർത്തലാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്ലസ്‍വൺ പ്രവേശന സമയത്ത് അനുവദിക്കുന്ന സ്‌കൂൾ വെയിറ്റേജ് സംവിധാനം നിർത്തലാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അക്കാദമിക നിലവാരം ഉയർന്ന വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. പ്രൊഫ. വി. കാർത്തികേയൻ നായർ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് തീരുമാനം.പത്താം ക്ലാസിൽ പഠിച്ച അതേ സ്‌കൂളിൽ തന്നെ പ്ലസ്‍വൺ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് സ്‌കൂൾ വെയിറ്റേജയി രണ്ട് പോയിന്റ് ലഭിക്കും. എന്നാൽ ഇത് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കേണ്ട വിദ്യാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്ന് കാർത്തികേയൻ നായർ കമ്മിറ്റി വിലയിരുത്തുന്നു.

സംസ്ഥാനത്ത് ഹയർ സെക്കൻഡറി ഇല്ലാത്ത 3145 സ്‌കൂളുകളാണ് ആകെയുളളത്. ഇവിടെ പഠിച്ച മികച്ച ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ വെയിറ്റേജ് ലഭിക്കാത്തതിനാൽ വേണ്ട സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്നില്ല. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെയിറ്റേജ് ഒഴിവാക്കാനുള്ള ശിപാർശ സമിതി സർക്കാരിന് സമർപ്പിക്കും. ഹയർ സെക്കൻഡറി ബാച്ചുകളിൽ അധികമായി മാർജിനൽ സീറ്റ് അനുവദിക്കുന്നത് ഒഴിവാക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്യുന്നു. ഇത് പഠനനിലവാരത്തെ ബാധിക്കുമെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിനു സമർപ്പിക്കും. പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ റിപ്പോർട്ടിന്മേൽ വിദ്യാഭ്യാസ വകുപ്പ് അന്തിമ തീരുമാനമെടുക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...