കൊല്ലം: കൊല്ലത്ത് അച്ഛന്റെ ക്രൂര മര്‍ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഒന്നരവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയിലാണ് മുരുകന്‍ കുട്ടിയെ എടുത്തെറിഞ്ഞത്. സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഓടേക്കാവില്‍ ഇന്നലെ വൈകുന്നേരത്തോടെ ആണ് ഒന്നര വയസുകാരി അച്ഛന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
മുരുകനും ഭാര്യ മാരിയമ്മയും മദ്യപിക്കുന്നതിനിടെ മകള്‍ അടുത്ത് വന്നപ്പോള്‍ എടുത്തെറിഞ്ഞു എന്ന് അമ്മ മാരിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. രക്ഷപെടുത്തുമ്പോള്‍ കുട്ടിയുടെ അവസ്ഥ മോശം ആയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്ത കൊല്ലം ഈസ്റ്റ് പോലീസ് അച്ഛന്റെ അറസ്റ്റ് രേഖപെടുത്തി. ജുവനയില്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ്.