പത്തനംതിട്ട : കോന്നി മുറിഞ്ഞകല്ലിൽ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ അപകടത്തിൽ മരണമടഞ്ഞ മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ ഈപ്പൻ ബിജു .പി. ജോൺ, അനു ജോൺ എന്നിവരുടെ ഭവനങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, ഭാരവാഹികളായ റോബിൻ പീറ്റർ, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എസ്.വി പ്രസന്നകുമാർ, എലിസബത്ത് അബു, യു.ഡി.എഫ് ബ്ലോക്ക് ചെയർമാൻ എസ്.സന്തോഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ദീനാമ്മ റോയി, ആർ. ദേവകുമാർ, മണ്ഡലം പ്രസിഡന്റുമാരായ റോബിൻ മോൻസി, പ്രവീൺ പ്ലാവിളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, നേതാക്കളായ അബ്ദുൾ കലാം ആസാദ്, അജിത് മണ്ണിൽ, പ്രൊഫ. ബാബു ചാക്കോ, അബ്ദുൾ മുത്തലിബ്, തോമസ് കുമ്മണ്ണൂർ, രാജൻ പടിയറ, ബിജു വട്ടക്കുളഞ്ഞി, സുലേഖ. വി നായർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ആളുകളുടെ ജീവൻ നഷട്ടപ്പെടുന്നത് ദുഃഖകരവും ദൗർഭാഗ്യകരവുമായ സംഭവമാണെന്നും ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കുവാൻ സംസ്ഥാന സർക്കാർ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1