“ജോബ്സിയ” ജോബ് ഫെയറിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി ഈ മാസം ഇരുപത്തിയേഴിന് രാവിലെ 9 മുതൽ റാന്നി സെന്റ് തോമസ് കോളേജിൽ സംഘടിപ്പിക്കുന്ന “ജോബ്സിയ” ജോബ് ഫെയറിന്റെ സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. 2026 ഓടെ 26 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കേരള നോളേഡ്ജ് ഇക്കണോമി മിഷൻ രൂപീകരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിൽ 50, 000 ത്തിൽ പരം തൊഴിൽ അന്വേഷകരാണ് കേരള നോളജ് എക്കോണമി മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരുടെ യോഗ്യതയ്ക്ക് അനുസരിച്ച് അർഹതപ്പെട്ട ജോലി നൽകുന്നതിനും കൂടുതൽ തൊഴിൽ അന്വേഷകരെ ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യിച്ച് ജോലി നൽകുന്നതിനുമാണ് ഉദ്ദേശം.

ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആണ് പത്തനംതിട്ടയിൽ നടപ്പാക്കുന്ന വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴിൽ പദ്ധതി. കെ ഡിസ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 25 ഓളം കമ്പനികൾ ആണ് 27 ആം തീയതിയിലെ ജോബ് ഫെയറിൽ പങ്കെടുക്കുന്നത്. ഇതേ വരെ തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സംഘാടക സമിതി ഭാരവാഹികളായി അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ (ചെയർമാൻ ), രാജു എബ്രഹാം, ഏ പത്മകുമാർ, പി ആർ പ്രസാദ് (വൈസ് ചെയർമാൻ മാർ ) ബി. ഹരികുമാർ (സെക്രട്ടറി ), കെ എസ് ഗോപി (ജോ. സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...