Monday, April 14, 2025 1:03 pm

നെൽച്ചെടികൾ കരിഞ്ഞുണങ്ങി ; മരുന്നുതളിച്ച് മടുത്ത് കർഷകൻ

For full experience, Download our mobile application:
Get it on Google Play

മുണ്ടൂർ : പുതിയ നെല്ലിനം പരീക്ഷിച്ചത് രോഗബാധയിൽ മുങ്ങിയതോടെ കർഷകൻ മരുന്നുതളിച്ച് മടുത്തു. മുണ്ടൂർ പഞ്ചായത്തിലെ 17-ാം വാർഡ് തെക്കുംകരയിലെ പുല്ലുണ്ടശ്ശേരി പാടശേഖരത്തിലാണ് സംഭവം. ജി.പി ബാലസുബ്രഹ്മണ്യനാണ് തന്റെ ഒന്നരയേക്കറിൽ പുതിയ നെൽവിത്തായ അക്ഷയ കൃഷിചെയ്തത്. കൃഷിഭവൻ മുഖാന്തരമാണ് വിത്ത് വാങ്ങിയത്. നെൽച്ചെടിയിൽ കതിർ വരുന്ന സമയമായപ്പോഴേക്കും ഓല ചുരുണ്ട് ഉണങ്ങിത്തുടങ്ങി. ഇതിനകം ആറുതവണ മരുന്ന് തളിച്ചതായി ബാലസുബ്രഹ്മണ്യൻ പറഞ്ഞു. എന്നിട്ടും രോഗബാധയ്ക്ക് കുറവില്ല.

നെല്ലിൽ ഓലചുരുട്ടി പുഴുവിന്റെ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. 140 ദിവസം മൂപ്പുള്ള നെല്ല് നട്ടിട്ട് 95 ദിവസം കഴിഞ്ഞു. ഇനി വിളവുണ്ടാവുമോയെന്ന് സംശയമാണ്. നല്ല വിളവുകിട്ടുന്ന നെല്ലിനമാണെന്ന കേട്ടറിവിലാണ് അക്ഷയ വിത്ത് പരീക്ഷിച്ചത്. എന്നാൽ അത് വലിയ തിരിച്ചടിയാണ് ഉണ്ടായത്. പരിസരത്തെ മറ്റ് കർഷകരെല്ലാം ഉമ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. നെൽച്ചെടികൾ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. കാലംതെറ്റിയെത്തിയ മഴയാണ് കാരണമായതെന്നും കർഷകർ സംശയിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

0
തിരുവനന്തപുരം: വിവാദ നായകനായ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സിവിൽ, ക്രിമിനൽ...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം ; ഭാര്യ മഞ്ജുഷ സുപ്രീം കോടതിയിൽ

0
ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്...

മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

0
വയനാട് : ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം...

മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ അതിക്രമം

0
തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ പരാക്രമം. ചാലക്കുടി ഹൈവേ പോലീസിലെ...