അഞ്ച് മാസമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുന്നത് പ്രതിഫലമില്ലാതെ ; വെളിപ്പെടുത്തലുമായി റഷീദ് ലത്തീഫ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങി സെമി കാണാതെ പുറത്താകലിന്‍റെ വക്കില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തി മുന്‍ നായകന്‍ റഷീദ് ലത്തീഫ്. കളിക്കാരുടെ പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്യാപ്റ്റന്‍ ബാബര്‍ അസം അയക്കുന്ന സന്ദേശങ്ങള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ സാക്കാ അഷ്റഫും സിഒഒ സല്‍മാന്‍ നസീറും അവഗണിക്കുകയാണെന്നും പിന്നെ എങ്ങനെയാണ് അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നും റഷീദ് ലത്തീഫ് ചോദിച്ചു. ലോകകപ്പില്‍ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ലത്തീഫിന്‍റെ വെളിപ്പെടുത്തല്‍.

ബാബര്‍ അസം പാക് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫിന് പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചിരുന്നു. പാക് ബോര്‍ഡ് സിഒഒക്കും ബാബര്‍ സന്ദേശമയച്ചു. ഇരുവരും ഒന്നും പ്രതികരിച്ചില്ല. പ്രതിഫലം പോലും കൊടുക്കാതെയാണ് കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കുമെന്നും പ്രതിഫലം കൂട്ടുമെന്നുമെല്ലാം സാക്കാ അഷ്റഫ് വാര്‍ത്താക്കുറിപ്പിറക്കുന്നത്. അഞ്ച് മാസമായി പ്രതിഫലം ലഭിക്കാത്ത താരങ്ങള്‍ നിങ്ങളുടെ ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കുമെന്ന് കരുതുന്നുണ്ടോ എന്നും റഷീദ് ലത്തീഫ് ചോദിച്ചു.

പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ കളിക്കാര്‍ തൃപ്തരല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലത്തീഫിന്‍റെ പ്രതികരണം. ലോകകപ്പില്‍ പാകിസ്ഥാന്‍ തുടര്‍ തോല്‍വികള്‍ വഴങ്ങിയതോടെ ബാബറിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. അതിനിടെ പാകിസ്ഥാന്‍റെ തോല്‍വികള്‍ ചര്‍ച്ച ചെയ്യാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം മുന്‍ താരങ്ങളുടെ സഹായം തേടിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...