തട്ടുകടകൾ വ്യാപകമായതോടെ ആശങ്ക പങ്കുവെച്ച് പാലാ നഗരസഭ അധികാരികൾ

For full experience, Download our mobile application:
Get it on Google Play

പാലാ: നഗരത്തിൽ തട്ടുകടകൾ വ്യാപകമായതോടെ ആശങ്ക പങ്കുവെച്ച് പാലാ നഗരസഭ അധികാരികൾ. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണപ്രതിപക്ഷാംഗങ്ങൾ ഒരുപോലെ വ്യാപകമായ തട്ടുകടകൾക്കെതിരെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തെ ആനി ബിജോയിയാണ് ഈ വിഷയം ആദ്യം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും മുൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻകൂടിയായ ഭരണപക്ഷത്തെ ബൈജു കൊല്ലംപറമ്പിലും ആശങ്ക രേഖപ്പെടുത്തി.

എല്ലാവിധ ലൈസൻസോടുംകൂടി നല്ല മുതൽമുടക്കിൽ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോൾ യാതൊരു ലൈസൻസുമില്ലാതെ കൂണുപോലെ മുളച്ചുപൊന്തിയ തട്ടുകടകൾ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബൈജു കൊല്ലംപറമ്പിലും പ്രൊഫ. സതീശ് ചൊള്ളാനിയും പറഞ്ഞു.  തട്ടുകടകൾ നിയന്ത്രിക്കുകയും അവയുടെ ഗുണനിലവാരം കർശനമായി പരിശോധിക്കുകയും വേണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ടൗണിലെ വിവിധ കേന്ദ്രങ്ങളിലായി അടുത്ത കാലത്ത് പത്തോളം തട്ടുകടകളാണ് വന്നിരിക്കുന്നത്.

മുമ്പുണ്ടായിരുന്ന ചില തട്ടുകടകൾ ലാഭത്തിൽ മറിച്ച് വില്പന നടത്തിയവരുമുണ്ട്. കിഴതടിയൂർ ബൈപാസിലും അരുണാപുരത്തും രാമപുരം റൂട്ടിലും മുരിക്കുംപുഴ വഴേമഠം ഭാഗത്തുമുള്ള ചില തട്ടുകടകളെക്കുറിച്ച് വ്യാപകമായ പരാതിയും ഉയർന്നിട്ടുണ്ട്. വൃത്തിയായി ഭക്ഷണം പാകപ്പെടുത്തി വിതരണം ചെയ്യുന്നില്ലായെന്ന പരാതിയാണ് പ്രധാനമായും ഉള്ളത്. പല തട്ടുകടകളും അന്യസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്. ഇതാകട്ടെ യാതൊരു ലൈസൻസുമില്ലാതെയാണുതാനും. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരോ മറ്റധികാരികളോ ഈ തട്ടുകടകളിൽ ഒരിക്കൽപ്പോലും പരിശോധന നടത്തിയിട്ടില്ലെന്നുള്ളതും വസ്തുതയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...