കാര്‍ പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വ: നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. വീയപുരം രണ്ടാം വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ പുത്തന്‍പുരയില്‍ ഇലഞ്ഞിക്കല്‍ ട്രാവല്‍സ് ഉടമ ഇട്ടി ചെറിയാ ഫിലിപ്പ് (ഫിലിപ്പോച്ചന്‍-68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വ ഡിപ്പോയ്ക്ക് സമീപം ലക്ഷ്മി പാലത്തിന്റെ കൈവിരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഇട്ടി ചെറിയാ ഫിലിപ്പ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ച ശേഷം പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നെത്തിയ ആംബുലന്‍സില്‍ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: സൂസന്‍ ഫിലിപ്പ്. മക്കള്‍: അരുണ്‍ ഫിലിപ്പ്, കിരണ്‍ ഫിലിപ്പ്, തരുണ്‍ ഫിലിപ്പ്. മരുമക്കള്‍: ലിജോ, ഫെബി, ജെന്നി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം ; 14 വൈദ്യുത പ്ലാന്റുകൾ തകർന്നതായി റിപ്പോർട്ടുകൾ

0
കഠ്മണ്ഡു : നേപ്പാളിനെ വിറപ്പിച്ച മിന്നൽപ്രളയം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള വൈദ്യുതിവിതരണത്തെ...

മുട്ടിൽ മരംമുറി വഞ്ചനാകേസ് : അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി ; വിചാരണ നിർത്തിവയ്ക്കണമെന്ന ഹർജി...

0
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും...

കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകർത്തിയ സംഭവം ; എസ്എഫ്ഐ നേതാവിനെ സിപിഎം പുറത്താക്കി

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

മെസ്സി തട്ടിപ്പ് : ജിഎസ്ടി റിപ്പോർട്ടിൽ തുടർ നടപടി വൈകുന്നു

0
തിരുവനന്തപുരം: മെസ്സി വരും എന്ന പേരിൽ നടന്ന തട്ടിപ്പിലെ ജിഎസ്ടി റിപ്പോർട്ടിൽ...