മുട്ടിൽ മരംമുറി കേസ് ; കർഷകർക്ക് നൽകിയ പിഴനോട്ടീസ് പിൻവലിക്കണമെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

വയനാട് : മുട്ടിൽ മരംമുറിക്കേസിൽ കർഷകർക്ക് പിഴ ചുമത്തിയ റവന്യൂവകുപ്പിനെതിരെ സിപിഎം. കർഷകർക്ക് പിഴചുമത്തിയ നടപടി പിൻവലിക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥ ശ്രമമെന്നും പി ഗഗാറിൻ ആരോപിച്ചു. കർഷകർക്ക് നൽകിയ പിഴനോട്ടീസ് പിൻവലിക്കണമെന്നും കർഷകർക്ക് പിഴനോട്ടീസ് നൽകിയ വഞ്ചനയെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾക്ക് പുറമേ ഭൂവുടമകളായ കർഷകർക്കും റവന്യൂവകുപ്പ് പിഴചുമത്തിയതിനെ രൂക്ഷമായി വിമർശിക്കുകയാണ് സിപിഎം. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം കർഷന് പിഴ ചുമത്തിയത് വഞ്ചനയെന്നാണ് പാർട്ടി നിലപാട്. കർഷകരെ അഗസ്റ്റിൻ സഹോദരങ്ങൾ വഞ്ചിച്ചു എന്നൊരു കേസുണ്ട്. പിന്നെങ്ങനെ പാവപ്പെട്ട കർഷകന് നേരെ പിഴചുമത്തുമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിൻ ചോദിച്ചു.

യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കർഷകർക്ക് പിഴ ചുമത്തിയതെന്ന് പാർട്ടി സംശയിക്കുന്നതായി പി ഗഗാറിൽ വ്യക്തമാക്കി. കർഷകരെ അണിനിരത്തി ഒക്ടോബർ നാലിന് വില്ലേജ് ഓഫീസ് ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുട്ടിൽ സൌത്ത് വില്ലേജിലെ 35 കർഷകർക്കാണ് റവന്യൂവകുപ്പ് നിലവിൽ പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിപ്പ്. കർഷകരെ പിഴയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കണം. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിഷയം ഏറ്റെടുക്കും മുമ്പ് സിപിഎം തന്നെ സമരമുഖത്തിറങ്ങുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...