പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് എഫ്ബി പോസ്റ്റ് ; പിടിച്ചെടുത്ത ഫോൺ ഉടമയ്ക്ക് തിരിച്ചു നൽകി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഫോൺ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഫോൺ ഉടമയ്ക്ക് തിരിച്ചുനൽകി പോലീസ്. സംഭവം വിവാദമായതോടെയാണ് ഫോൺ തിരികെ നൽകി ആലപ്പുഴ സൗത്ത് പോലീസ് തലയൂരിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അഹമ്മദ് കബീറിനെ അറിയിച്ചു. പവര്‍കട്ടിനെതിരെ മുഖ്യമന്ത്രിയെ പൂക്കി എന്നു വിളിച്ച് പരിഹസിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് ആലപ്പുഴയില്‍ പിഡിപി പ്രവര്‍ത്തകന്‍റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പരാതിയില്‍ കേസ് പോലും എടുക്കാതെയാണ് പിഡിപി പ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആലപ്പുഴ സൗത്ത് പോലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. പരാതി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പോലീസ് വിശദീകരണം.

പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ കറന്റ് പോയപ്പോഴുണ്ടായ രോഷം പ്രകടിപ്പിച്ച് അഹമ്മദ് കബീര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ. വീഡിയോയില്‍ എവിടെയും മുഖ്യമന്ത്രി എന്നോ വിഡി സതീശന്‍ എന്നോ കബീര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പൂക്കി എന്ന് പറഞ്ഞിട്ടുമുണ്ട്. ഇന്ന് ഇത് എത്രാമത്തെ തവണയാണ് കറന്‍റ് പോകുന്നത് പൂക്കി മൈ… എന്ന് മറ്റൊരു പോസ്റ്റും കബീര്‍ ഇട്ടിരുന്നു. ഈ പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്നു കാട്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കബീറിന്‍റെ ഫോണ്‍ പിടിച്ചെടുത്തതെന്ന് ആലപ്പുഴ ഡിവൈഎസ് പി വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...