ലഖ്‌നൗ : ലോക്ഡൗണ്‍ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ ഒരുലക്ഷത്തോളം ആളുകളെ ക്വാറന്റൈന്‍ ചെയ്യും. ഇതിനുള്ള നിര്‍ദ്ദേശം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തിരികെയെത്തിയവരുടെ ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ജില്ലാ ഭരണകൂടം ശേഖരിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ക്വാറന്റൈന്‍ ചെയ്യുന്ന ഇവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇതിനായി സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.