കലഞ്ഞൂരിലെ ജനങ്ങള്‍ ചോദിക്കുന്നു …വോട്ട് മാത്രം മതിയോ ? ഞങ്ങളുടെ ജീവനും സ്വത്തും ആര് സംരക്ഷിക്കും

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : തിരഞ്ഞെടുപ്പ് കാലത്ത് ഓടിയെത്തി മോഹനവാഗ്ദാനങ്ങള്‍ നല്കി മറയുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് കാടിറങ്ങുന്ന വന്യ ജീവികളില്‍ നിന്നും ജനങ്ങള്‍ക്ക് ആര് സംരക്ഷണം നല്‍കും എന്ന ചോദ്യം മാത്രമാണ് കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് ചോദിക്കാനുള്ളത്‌. കഴിഞ്ഞ കുറെ കാലങ്ങളായി കലഞ്ഞൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലകളായ കുളത്തുമണ്‍, അതിരുങ്കല്‍, പോത്തുപാറ, കമ്പകത്തുംപച്ച പ്രദേശവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് വന്യമൃഗ ശല്യം. കര്‍ഷകര്‍ പലരും ഇവിടെ കൃഷി ഉപേക്ഷിച്ചു. ആനയും കാട്ടുപന്നിയും കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും ശാശ്വതമായ പരിഹാരം കാണുവാന്‍ ആര്‍ക്കും കഴിയുന്നില്ല. പിന്നെ എന്തിന് ഞങ്ങള്‍ വോട്ട് ചെയ്യണമെന്നാണ് യുവാക്കള്‍ അടക്കമുള്ളവര്‍ ചോദിക്കുന്നത്.

പൊതു ഗതാഗതത്തിന്റെ അപര്യാപ്തതയാണ് മറ്റൊരു പ്രധാന പ്രശ്നം. വനാതിര്‍ത്തി പങ്കിടുന്ന കലഞ്ഞൂരിന്റെയും അരുവാപ്പുലത്തിന്റെയും കിഴക്കന്‍ മേഖലകളെ ബന്ധിപ്പിച്ച് പൊതു ഗതാഗത സംവിധാനമാണ് നാടിനാവശ്യം. കുളത്തുമണ്‍ മുതല്‍ പോത്തുപാറ സണ്ണിമുക്ക് വരെയുള്ള റോഡ്‌ എന്തുകൊണ്ട് സഞ്ചാരയോഗ്യമാക്കാന്‍ ജനപ്രതിനിധികള്‍ മടിക്കുന്നു എന്നതാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം. പ്രദേശത്തെ കൂട്ടായ്മകള്‍ വായനശാലകള്‍ കേന്ദ്രീകരിച്ചാണ് പണ്ട് ഒത്തുകൂടിയിരുന്നത്.

എന്നാല്‍ അത്തരം ഒരു സംവിധാനം കലഞ്ഞൂര്‍ പഞ്ചായത്തില്‍ എങ്ങും കാണാനില്ല. വനത്തിനോട് ചേര്‍ന്നുള്ള ജനവാസമേഖലയില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് ജനങ്ങള്‍ താമസിക്കുന്നത്. വികസനങ്ങള്‍ നടപ്പാക്കിയെന്ന് ആവര്‍ത്തിച്ചു പറയുന്ന ജനപ്രതിനിധികള്‍ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല എന്നാണ് കലഞ്ഞൂരിലെ ഒരു വിഭാഗം ജനങ്ങള്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുവർണ്ണയുടെ തിരോധാനം : അന്വേഷണത്തിലെ അനാസ്ഥയ്‌ക്കെതിരെ കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി

0
കോന്നി : കലഞ്ഞൂർ സ്വദേശിനി സുവർണ്ണയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ...

പത്തനംതിട്ട നഗരത്തില്‍ റോഡ്‌ നിര്‍മ്മാണം പുരോഗമിക്കുന്നു : ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട :  പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണം നടക്കുന്നതിനാൽ നഗരത്തിൽ...

പോലീസിനായി ആരും തൊടാന്‍ മടിക്കുന്ന മൃതദേഹങ്ങള്‍ എടുത്ത് നല്‍കിയ സോമന്‍ ചികിത്സയില്‍ : സഹായം...

0
പത്തനംതിട്ട : പോലീസ് അന്വേഷണങ്ങള്‍ക്കായി ആരും തൊടാന്‍ മടിക്കുന്ന അഴുകിയ മൃതദേഹങ്ങള്‍ എടുത്ത്...

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...