ജില്ലാ കളക്ടറുടെ ആഗ്രഹം സ്വീകരിച്ച് മഞ്ഞത്തോട്ടിലെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുഞ്ഞുങ്ങളേ….നിങ്ങളെനിക്കൊരു വാക്കു തരണം. ഈ തലമുറയിലെ എല്ലാവരും സ്‌കൂളില്‍ മുടങ്ങാത പോയി പഠിച്ച് മിടുക്കന്മാകുമെന്ന ഉറപ്പ്. ആ ഉറപ്പെനിക്ക് തരില്ലേ എന്ന ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ ചോദ്യത്തിന് നിഷ്‌ക്കളങ്കമായ ചിരിയായിരുന്നു മഞ്ഞത്തോട് ആദിവാസി ഊരിലെ കുട്ടികള്‍ നല്‍കിയ മറുപടി. കൂടെ പഠിക്കാന്‍ പോകും എന്ന ഉറപ്പും. ഓര്‍മ്മകളില്‍ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചവരാണ് മഞ്ഞത്തോട്ടിലെ ജനങ്ങള്‍. ജില്ലാ കളക്ടറെന്ന ഔദ്യോഗിക പദവിയില്‍ നിന്ന് ഞാന്‍ പോകുമ്പോള്‍ എന്റെ ഈ ആഗ്രഹം പാതിവഴില്‍ നിര്‍ത്താതെ പൂര്‍ത്തിയാക്കണം.

കുട്ടികള്‍ എല്ലാവരും മുടങ്ങാതെ സ്‌കൂളുകളില്‍ പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികള്‍ പിന്നോക്കം പോകുന്നില്ലെന്ന് വകുപ്പുകള്‍ ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം മഞ്ഞത്തോട് ആദിവാസി ഊരിലെ ജനങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു കളക്ടർ. കുട്ടികള്‍ക്ക് പഠിക്കുന്നതിനായി അട്ടത്തോട്ടില്‍ നിര്‍മിച്ച സ്‌കൂള്‍ പൂര്‍ത്തിയായി. ഉടന്‍ മന്ത്രിയെത്തി ഉദ്ഘാടനം ചെയ്യും. സ്വപ്നങ്ങളായി മാത്രം നിലനിന്നിരുന്ന അഭിലാഷങ്ങള്‍ പൂവണിയുന്ന ദിനങ്ങളാണ് എത്തിച്ചേരുന്നത്. ഭൂമിയുടെ അവകാശവും അടിസ്ഥാന രേഖകളും സ്വന്തമാക്കി കുട്ടികളെ നിങ്ങള്‍ പഠിച്ചു വളരണം. ആ വിജയം കാണാന്‍ ഒരു നാള്‍ ഞാനിവിടെ തിരിച്ചുവരുമെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്ക് സ്‌നേഹചുംബനങ്ങളും ഭക്ഷണവും നല്‍കിയാണ് മഞ്ഞത്തോട്ടില്‍ നിന്നും കളക്ടര്‍ മടങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എസ്. സ്കൂളിൽ എ.ഐ. സ്കൂൾ ക്ലബിന് തുടക്കം

0
റാന്നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും, ഭാവിയിലെ സാങ്കേതിക ലോകത്തിനായി...

ഒരേ മീറ്റർ റീഡിംഗിൽ തുടർച്ചയായി വെള്ളക്കരം ഈടാക്കി ; കേരള വാട്ടർ അതോറിറ്റിക്കെതിരെ ഉപഭോക്തൃ...

0
തൃശൂർ: ഒരേ മീറ്റർ റീഡിംഗിൽ തുടർച്ചയായി വെള്ളക്കരം ഈടാക്കിയതിനാൽ കേരള വാട്ടർ...

സിബിസിഐയെ കുറിച്ച് നുണ പ്രചരിപ്പിച്ചു; അമിത് ഷായ്ക്കെതിരെ കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സിബിസിഐയെ തെറ്റിദ്ധരിപ്പിക്കുകയും നുണ പ്രചരിപ്പിക്കുകയും...

പുതിയതായി വാങ്ങിയ മോട്ടോര്‍ സൈക്കിളിന്റെ നിരന്തരമായ തകരാര്‍ സേവനത്തിലെ ന്യൂനത ; ഉപഭോക്തൃ തര്‍ക്കപരിഹാര...

0
പഞ്ചാബ് : പുതിയതായി വാങ്ങിയ മോട്ടോര്‍ സൈക്കിളിന് വാറന്റി കാലയളവിനുള്ളില്‍ തന്നെ...