മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ആത്മഹത്യ ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്ന് 45 കാരൻ ചാടി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. നവംബർ എട്ടിന് തിരുവനന്തപുരം പിഎംജി ജങ്ഷനിലുള്ള കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കരിക്കകം ഷീജ നിവാസിൽ ഗോപകുമാർ (45) ആണ് ചാടി മരിച്ചത്.

നെഫ്രോളജി വാർഡിലാണ് സംഭവം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു ഗോപകുമാർ. നവംബറിലായിരുന്നു അവയവമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ആക്ഷേപമുണ്ട്. വാർഡിൽ നിന്ന് പുറത്തിറങ്ങുന്ന രോഗികളെ നിരീക്ഷിക്കാൻ മതിയായ സുരക്ഷാ ജീവനക്കാരില്ല. ഒരു വർഷത്തിനിടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാമത്തെ ആത്മഹത്യയാണ് ഗോപകുമാറിന്റേതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസയച്ച് പി ശശി ; വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ്...

0
തിരുവനന്തപുരം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീൽ നോട്ടീസ്. സിപിഎമ്മിന്റെ അന്തകനായത് പി...

‘ഇനി സമാധാനത്തിന്റെ നാളുകൾ’; ‘ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’:...

0
വാഷിങ്ടൺ: ഇറാന്‍-യുഎസ് സമാധാന കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍...

തൃശൂരിൽ ഷിഗെല്ല മരണം; മാപ്രാണം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു, കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

0
തൃശൂര്‍: തൃശൂരിലും ഷിഗെല്ല മരണം. പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ...

‘നീറ്റ്’ ഫീസ് റീഫണ്ടിന്റെ പേരിൽ വൻ ഓൺലൈൻ തട്ടിപ്പ്; പത്തൊൻപതുകാരനായ വിദ്യാർത്ഥി സൈബർ പോലീസിന്റെ...

0
ന്യൂഡൽഹി: നീറ്റ് റീഫണ്ട് തട്ടിപ്പ് കേസില്‍ 19കാരന്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷയ്ക്ക്...