വെള്ളറടയിലെ സഹകരണ സംഘത്തിൽ ജോലിവാഗ്ദാനം; ഉദ്യോഗാര്‍ത്ഥികളെയും നിക്ഷേപകരെയും പറ്റിച്ച് മുങ്ങിയ ആൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെയും നിക്ഷേപം നടത്തിയ നിക്ഷേപകരെയും പറ്റിച്ച് പണം തട്ടി മുങ്ങിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ട്രാവൻകൂർ സോഷ്യൽ വെൽഫെയർ കോ – ഓപ്പറേറ്റീവ് സോസൈറ്റി വെള്ളറട ശാഖയിലെ പ്രസിഡന്റ് കീഴാറൂർ കുറ്റിയാണിക്കാട് ശാന്താ ഭവനിൽ ബാലകൃഷ്ണന്റെ മകൻ അഭിലാഷ് ബാലകൃഷ്ണൻ (32) ആണ് വെള്ളറട പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചില വർഷങ്ങൾ ആയി പ്രവർത്തിച്ചു വരുന്ന ബാങ്ക് ശാഖയിലാണ് വൻ തട്ടിപ്പ് നടന്നത്. ശാഖ ആരംഭിച്ച സമയം ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ നിക്ഷേപം നടത്തിച്ച് ചിലർക്ക് ജോലി നൽകുകയും മറ്റുള്ളവർക്ക് ജോലി നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. അതോടൊപ്പം ബാങ്ക് സ്റ്റാഫുകളെ കൊണ്ട് ബന്ധുക്കളുടെയും പരിചയക്കാരുടെയും കയ്യിൽ നിന്ന് നിർബന്ധിച്ച് നിക്ഷേപം നടത്തിക്കുകയും ചെയ്തു.

എന്നാൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ബാങ്കിന്റെ പ്രവർത്തനം നിലച്ച് ബാങ്ക് പൂട്ടുകയായിരുന്നു. കെണിയിൽ അകപ്പെട്ടുപോയ നിക്ഷേപകരും ഉദ്യോഗസ്ഥരും പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് ചിലർ കോടതിയെ സമീപിച്ച് കേസ് നൽകിയത്. കോടതി കേസന്വേഷിക്കാൻ വെള്ളറട പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
കേസെടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവിൽ കഴിയവേ തിരുവനന്തപുരം കണ്ണമ്മൂലയിലെ ഒരു പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും വെള്ളിയാഴ്ച്ച വെളുപ്പിന് അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളറട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. ആർ. മൃദുൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൽ എസ് കുമാർ, സിവിൽ പോലിസ് ഓഫീസർമാരായ പ്രദീപ്‌, ഷാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...