നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൈവത്തിന്‍റെയും ആരാധനാലയത്തിന്‍റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടി അഭിഭാഷകനായ ആനന്ദ്.എസ് ജോൺഡാലയാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആറ് വർഷത്തേക്ക് വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഏപ്രിൽ 9ന് ഉത്തർപ്രദേശിലെ പിലിഭത്തിൽ മോദി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശമാണ് കേസിനാധാരം. പ്രസംഗത്തിൽ ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദൈവങ്ങളെയോ ആരാധനാലയങ്ങളെയോ ഉപയോഗിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് മോദിയുടെ പ്രസംഗത്തിലുണ്ടായതെന്നാണ് ഹർജിയിലെ പ്രധാന വാദം.

തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ മോദി മതവും ജാതിയും നിരന്തരം ഉപയോഗിക്കുന്നു എന്നും ഹരജിയിൽ പറയുന്നു.ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ നരേന്ദ്ര മോദി വോട്ട് തേടിയതിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യാസഹോദരന് നേരേ എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്തു ; പ്രതി പിടിയിൽ

0
മലപ്പുറം : കുടുംബവഴക്കിനെത്തുടര്‍ന്ന് എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...

0
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നശേഷം നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്ന് സിപിഎം...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ച...

0
കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍...

ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര...

0
കൊച്ചി: കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം...