റാന്നിയിൽ പിക്കപ്പ് വാന്‍ ഇരുചക്രവാഹനങ്ങളിലും നടപാതയിലും ഇടിച്ചു കയറി മൂന്നു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയന്ത്രണം നഷ്ട്ടപ്പെട്ട ഡെലിവറി പിക്കപ്പ് വാന്‍ ഇരുചക്രവാഹനങ്ങളിലും നടപാതയിലും ഇടിച്ചു കയറി മൂന്നു പേര്‍ക്ക് പരിക്ക്. ബസ് കാത്തു നിന്ന മന്ദിരം കൊക്കാവള്ളില്‍ സൂസമ്മ (56), ജിഷ(38), തിരുവല്ല വഞ്ചിപ്പാല രാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരക്കേറിയ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മാമുക്ക് ജംങ്ഷനില്‍ ഇന്ന് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. തലയില്‍ സാരമായി പരിക്കേറ്റ സൂസമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇട്ടിയപ്പാറ ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്ക് വന്ന വാനാണ് ഇടിച്ചു കയറിയത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നടപാതയിലേക്ക് പാഞ്ഞു കയറിയ വാഹനം രണ്ടു ഇരുചക്ര വാഹനം ഇടിച്ചു തെറുപ്പിച്ച ശേഷം സമീപത്തെ ചിക്കന്‍ സെന്‍ററിലും മെഡിക്കല്‍ സ്റ്റോറിലേക്കും ഇടിച്ചു കയറിയാണ് നിന്നത്. നടപ്പാതയില്‍ ബസ് കാത്തു നിന്ന സ്ത്രീകളെയാണ് വാഹനം ഇടിച്ചത്. ഓടി കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. സംഭവത്തില്‍ റാന്നി പോലീസ് കേസെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...