തകർന്ന് വീണ കെട്ടിടത്തിനുള്ളിലെ തൂണുകൾ വെട്ടിപ്പൊളിച്ച് തൊഴിലാളിയെ പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : ബെം​ഗളൂരുവിൽ കഴിഞ്ഞ ദിവസം കെട്ടിടം തകർന്ന സംഭവത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് കെട്ടിടനിർമാണത്തൊഴിലാളി. ബിഹാർ സ്വദേശിയായ അയാസ് ആണ് രക്ഷപെട്ടത്. രാത്രി മുഴുവൻ തകർന്ന കെട്ടിടത്തിന് കീഴിൽ കഴിഞ്ഞ അയാസിനെ തൂണുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എൻഡിആർഎഫും എസ്ഡിആർഎഫും പോലീസും ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തെരച്ചിലിനിടെ അയാസിന് ജീവനുണ്ടെന്ന് കണ്ടതോടെ ജാഗ്രതയോടെയാണ് കെട്ടിട അവശിഷ്ടങ്ങൾ നീക്കിയത്. ജെസിബി കൊണ്ട് വശത്തെ സിമന്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പതുക്കെ പുറത്തെടുക്കുകയായിരുന്നു. അയാസിനെ ഉടൻ തന്നെ സജ്ജമാക്കി നിർത്തിയിരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.

ഹെന്നൂരിലാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിൽ നിന്ന് 4 മൃതദേഹം കൂടി കണ്ടെടുത്തു. അപകടത്തിൽ മരണം അഞ്ചായി ഉയർന്നു. ഇന്നലെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ, തമിഴ്നാട് സ്വദേശികളുടെ മൃതദേഹമാണ് കണ്ടെടുത്തത്. ത്രിപാൽ, മുഹമ്മദ്‌ സാഹിൽ, സത്യരാജ് എന്നിവരാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ഇനി 5 പേരെ കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു. അമ്മയും കുഞ്ഞും അപകടത്തിൽപ്പെട്ടുവെന്നും സ്ഥിരീകരിച്ചു. സ്നിഫർ ഡോഗുകളെ അടക്കം ഉപയോഗിച്ച് ആണ് തെരച്ചിൽ തുടരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...