പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്കിലെ ശുചിമുറിയുടെ പൈപ്പുകള്‍ പൊട്ടിയൊഴുകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി & സി ബ്ലോക്കിലെ ശുചി മുറിയുടെ പൈപ്പുകള്‍ പൊട്ടിഒഴുകുന്നു. ആശുപത്രിയുടെ പുറകിലെ ഡോക്ടെഴ്സ് ലൈന്‍ റോഡിന്റെ ഭാഗത്തായാണ്‌ മലിന ജലം പുറത്തേക്ക് ഒഴുകുന്നത്. ഭിത്തിയില്‍ കൂടി ശുചിമുറിയുടെ മലിന ജലം തുടര്‍ച്ചയായി വീണുതുടങ്ങിയതോടെ ഭിത്തികളില്‍ പായലും കാടും വളര്‍ന്നിരിക്കുന്നതും കാണാം. ഒഴുകി ഇറങ്ങുന്ന മലിന ജലം മതിലിന് അപ്പുറത്താണ് വീഴുന്നത് എന്നതിനാല്‍ തന്നെ ഇത് പെട്ടന്ന് ആരുടേയും കണ്ണില്‍ പെടുകയുമില്ല. എന്നാല്‍ ആശുപത്രിയിലേക്ക് എത്തുന്ന രോഗികള്‍ക്ക് ഇത് കൂടുതല്‍ ഭീഷണിയാകുന്നുന്നുണ്ട്. ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ പുതിയ രോഗവുമായി മടങ്ങി പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

കോവിഡ്‌ കാലത്ത് തുടര്‍ച്ചയായി ക്ലോറിനേഷന്‍ നടത്തിയത് കാരണം ബി ആന്‍ഡ് സി ബ്ലോക്കിന് ബലക്ഷയം ഉണ്ടായതായി പഠനത്തില്‍ കണ്ടെത്തിയിരുന്നു. വെറും പതിനേഴ് വര്‍ഷം മാത്രം കാലപ്പഴക്കമുള്ള കെട്ടിടത്തില്‍ ശുചിമുറിയുടെ ടൈലുകള്‍ക്ക് ഇടയില്‍ കൂടിയും ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. ബലക്ഷയം കണ്ടെത്തിയിട്ടും ഇപ്പോഴും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ മലിനജലം പൊട്ടിയ പൈപ്പുകള്‍ വഴി പുറത്തേക്ക് ഒഴുകുന്നത് തടഞ്ഞില്ല എങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് വഴിവെക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ ; എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി...

ഇ-20 പെട്രോളിനെതിരേ അനാവശ്യ വിവാദവും ഭീതിപരത്തലും : കേന്ദ്രം

0
ന്യൂഡൽഹി : ഇരുപത് ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോളിനെതിരായ പ്രചാരണങ്ങൾ...

ഹോർമുസിലും ഗള്‍ഫ് മേഖലയിലും ആശങ്ക വിതച്ച് അമേരിക്ക-ഇറാന്‍ ഏറ്റുമുട്ടല്‍

0
തെഹ്റാൻ: യുഎസ്​-ഇറാൻ സേനകൾ തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതോടെ ഹോർമുസിലും ഗൾഫ്​ മേഖലയിലും...

റെയിൽവേ പ്ലാറ്റ്ഫോമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവും യുവതിയും ; യുവാവ് ആശുപത്രിയിൽനിന്ന് ചാടിപ്പോയി

0
ഷൊർണൂർ : റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനേയും യുവതിയെയും...