റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി ശരിയായ രീതിയില്‍ മൂടാത്തത്‌ അപകടങ്ങള്‍ക്ക് കാരണമാകുന്നു. മേനാംതോട്ടം വലിയ പള്ളി ജംഗ്ഷനിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. പൈപ്പ് അറ്റകുറ്റപ്പണികള്‍ക്കായി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാതെ വന്നതോടെ വാഹനത്തിരക്കുള്ള റോഡില്‍ കാലക്രമേണ കുഴി വലുതാവുകയായിരുന്നു. ഇറക്കമുള്ള റോഡില്‍ വേഗത്തില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക്   ഇതിന് സമീപം എത്തിയാല്‍ മാത്രമേ കുഴി ശ്രദ്ധയില്‍ പെടുകയുള്ളൂ. കൂടാതെ റോഡിന് വീതിയും കുറവാണ്.  അപകടക്കുഴിയുള്ള കാര്യം ജനങ്ങളെ അറിയിക്കാന്‍ അപായ സൂചനപോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.

ഇരുചക്ര വാഹനയാത്രക്കാരാണ് ഇവിടെ ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെട്ടിട്ടുള്ളത്. അയിരൂര്‍, ചെറുകോല്‍പുഴ, തടിയൂര്‍, തെള്ളിയൂര്‍ ഭാഗങ്ങളിലേക്കെല്ലാം പോകുന്ന പ്രധാന റോഡിലാണ് കുഴിയുള്ളത്. മഴ കൂടി ശക്തിപ്രാപിച്ചതോടെ മഴ വെള്ളം ഒഴുകി ഇറങ്ങി കുഴി വലുതാവുകയാണ്. വെള്ളം ഒഴുകി പോകാന്‍ ഓടയുമില്ല. കാലങ്ങളായി ഈ ഭാഗം അപകടത്തിലായിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കാത്ത റാന്നി വാട്ടര്‍ അതോറിറ്റി അധികാരികള്‍ക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടതായി പരാതി

0
പാലക്കാട്‌: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...