ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു. പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാൽ, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ ധവള പത്രം തയാറാക്കാൻ ഏൽപ്പിച്ചത് ശരിയല്ല. ഇത് സർക്കാർ പ്രവർത്തനത്തെ മൊത്തം തകിടം മറിക്കാനാകും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും കെ എൻ ബാലഗോപാൽ വിമര്‍ശിച്ചു. രഹസ്യമായി കൈകാര്യം ചെയ്യേണ്ടതാണ്. വകുപ്പ് ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കണമായിരുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷം, റൂളിംഗ് വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷത്തിന്‍റെ വിയോജന വാദങ്ങൾ മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളി. കെ എൻ ബാലഗോപാലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖ. ബജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകൾ. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടി. എന്നാല്‍, തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ലോക അണ്ടർ-20 അത്‌ലറ്റിക്‌സ്‌ ; ജാവലിനിൽ ഇന്ത്യൻ താരം ആശിഷിന് വെള്ളി

0
ഒറിഗോൺ : ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ...

തീവ്രവാദം പ്രചരിപ്പിക്കുന്നതായി ആരോപണം ; 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര

0
മുംബൈ : തീവ്രവാദം പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 114 പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി...

ശബരിമല നെയ്യ് ക്രമക്കേട് ; മിൽമയ്ക്ക് കരാർ കൊടുത്തതിൽ പിഎസ് പ്രശാന്തിനും അജികുമാറിനും കുരുക്ക്

0
തിരുവനന്തപുരം : ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം...