ലോക അണ്ടർ-20 അത്‌ലറ്റിക്‌സ്‌ ; ജാവലിനിൽ ഇന്ത്യൻ താരം ആശിഷിന് വെള്ളി

For full experience, Download our mobile application:
Get it on Google Play

ഒറിഗോൺ : ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ഇന്ത്യൻ താരം ആശിഷ് യാദവ്. ജാവലിനിലാണ് ആശിഷ് വെള്ളി നേടിയത്. നീരജ് ചോപ്ര സ്വർണം നേടി പത്തുവർഷത്തിന് ശേഷമാണ് ജാവലിനിൽ ഇന്ത്യ മെഡൽ നേടുന്നത്. 74.09 മീറ്റർ ദൂരം എറിഞ്ഞാണ് ആശിഷ് വെള്ളി നേടിയത്. ദക്ഷിണാഫ്രിക്കയുടെ യാൻ ഹെൻഡ്രിക് സ്വർണവും ഡൊമിനിക്കയുടെ ആഡിസൺ ജെയിംസ് വെങ്കലവും നേടി. ഹെൻഡ്രിക് 80.50 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. അണ്ടർ 20 ചാമ്പ്യൻഷിപ്പ് ജാവലിനിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് ആശിഷ്. 2016 ൽ നീരജ് ചോപ്ര സ്വർണം നേടിയതാണ് ഇതിന് മുൻപുള്ള നേട്ടം. അന്ന് അണ്ടർ-20 തലത്തിൽ ലോക റെക്കോഡ് കുറിച്ചാണ് നീരജ് സ്വർണം നേടിയത്. 86.48 മീറ്ററാണ് നീരജ് എറിഞ്ഞത്. പത്തുവർഷങ്ങൾക്കിപ്പുറം വീണ്ടും ജാവലിനിൽ ഇന്ത്യക്ക് മെഡൽത്തിളക്കം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...