റോഡിലെ കുഴികൾ അടച്ച് ശോചനീയാവസ്ഥ പരിഹരിക്കണം ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റി പ്രകടനവും ഉപരോധവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോഡിലെ അപകടകരമായ കുഴികൾ അടച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റ്റി.കെ. റോഡിൽ പ്രകടനവും ഉപരോധവും നടത്തി. നെല്ലിയ്ക്കാല മുതൽ പുളിമുക്ക് വരെ അപകടകരമായ നിരവധി കുഴികൾ ഉണ്ട്. പല കുഴികൾ ചേർന്ന് തോടുപോലെയായ നെടുവേലി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന് സമീപമാണ് ഉപരോധം നടത്തിയത്. കഴിഞ്ഞ ദിവസം ഒരു വാഹനം ഇവിടെയുള്ള വലിയ കുഴിയിൽ വീണ് തകരാറിലായി ഏറെനേരം റോഡ് ബ്ലോക്കായിരുന്നു. ഒരുപാട് അപകടങ്ങൾ നടന്നിട്ടുണ്ട്. മഴ വെള്ളം നിറഞ്ഞ് കിടക്കുന്ന ഈ കുഴികൾ വാഹന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും.

തിരുവല്ല കുമ്പഴ റോഡിൽ ഇലന്തൂർ നെടുവേലി ജംഗ്ഷനിൽ വാഹനം ഓടിച്ചു പോകാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. എത്രയും വേഗം റ്റി.കെ.റോഡിലെ മരണക്കുഴികൾ അടിയന്തിരമായി നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇലന്തൂരിലെ പല ഗ്രാമീണ റോഡുകളും ജനങ്ങൾക്ക് സഞ്ചാരയോഗ്യവും ഗതാഗത യോഗ്യവുമല്ല. ചില റോഡിലെ കുഴികൾ അടച്ചത് നാട്ടുകാരുടെ ചിലവിലാണ്. ഉപരോധത്തിന് ശേഷമുള്ള പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജറി മാത്യു സാം ഉദ്ഘാടനം ചെയ്തു. ഇലന്തൂർ മണ്ഡലം പ്രസിഡൻ്റ് കെ.പി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ മനോജ്, ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി. റെജി, യു.ഡി.എഫ്. മണ്ഡലം കൺവീനർ ജോൺസൻ പി.എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി അലക്സ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ്, മെമ്പർ ഇന്ദിര ഇ.എ, പി.കെ. ഇക്ബാൽ, ജോഷ്വാ ശമുവേൽ, ജറിൻ ജോർജ്ജ്, അനിൽ മാത്യു, രഘുനാഥ് സി.എൻ, റോജി അലക്സ്, സതീ ദേവി, മാത്യു തോമസ്, അച്ചു മാടപ്പള്ളിൽ, രഞ്ജി കെ.മാത്യു, ഡയ്സി ലാലു, സാലി സജു തുടങ്ങിയവർ പ്രസംഗിച്ചു. മഴത്ത് നടത്തിയ സമരം വിജയം കണ്ടു. രാവിലെ നടന്ന സമരത്തെ തുടർന്ന് അധികൃതർ ജെ.സി.ബി. ഉപയോഗിച്ച് കുഴിയടക്കുന്നതിനുള്ള നടപടികൾ ഇലന്തൂരിൽ ആരംഭിച്ചു. മഴയത്ത് നടത്തിയ സമരത്തിന് പരിഹാരമായി മഴത്ത് തന്നെ റോഡിലെ കുഴിയടയ്ക്കൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...