കോന്നി കരിയാട്ടം എം.എല്‍.എയുടെ കളിയാട്ടം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടത്തുന്ന കരിയാട്ടം എം.എല്‍.എ ക്കും സി.പി.എമ്മിലെ ഏതാനം നേതാക്കള്‍ക്കും അഴിമതിക്കും സാമ്പത്തിക സമാഹരണത്തിനും തന്‍പോരിമയ്ക്കുമുള്ള കളിയാട്ടമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഭരണ സ്വാധീനമുപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ ഒത്താശയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിര്‍ബന്ധിത സംഭാവനക്ക് പ്രേരിപ്പിച്ച് സ്വകാര്യ ക്വാറി, മണ്ണ്, മണല്‍ മാഫിയകളെ ഭീഷണിപ്പെടുത്തി വന്‍ സാമ്പത്തിക സമാഹരണമാണ് കരിയാട്ടത്തിന്‍റെ പേരില്‍ നടക്കുന്നതെന്നും ഇതേക്കുറിച്ച് അനേഷണം വേണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

2023 ല്‍ നടന്ന കരിയാട്ടത്തിന്‍റെ കണക്കുകള്‍ അവതരിപ്പിക്കാത്തതിന്‍റെ പേരില്‍ സി.പി.എമ്മില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ജില്ലാ നേതൃത്വം ഇടപെട്ട് 2024 അനുമതി നിഷേധിക്കുകയും ചെയ്ത കരിയാട്ടമാണ് വീണ്ടും ഈ വര്‍ഷം നടത്തുന്നത്. സി.പി.എമ്മിന്‍റെ പുതിയ ജില്ലാ നേതൃത്വം അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്താതിരുന്ന കരിയാട്ടം ഈ വര്‍ഷം നടത്തുവാന്‍ അനുമതി നല്‍കിയത് കരിയാട്ടത്തിന്‍റെ പേരില്‍ ലഭിക്കുന്ന സംഭാവനകളുടെ വിഹിതം ലഭ്യമാക്കുമെന്ന ഉറപ്പിന്‍റെ പേരിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

എം.എല്‍.എ യുടെ സ്വകാര്യ പരിപാടിയായ കോന്നി കരിയാട്ടം ജില്ലയിലെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെടുത്തിയതും ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കിയുള്ള എം.എല്‍.എയുടെ പ്രസ്താവനയേയും ഇത് സംബന്ധിച്ച പോസ്റ്ററുകള്‍, ഫ്ലെക്സ് ബോര്‍ഡുകള്‍, ബ്രോഷറുകള്‍ എന്നീ പ്രചരണ സാമിഗ്രകളില്‍ എം.എല്‍.എ യെ മാത്രം പ്രൊജക്റ്റ് ചെയ്ത് കാണിക്കുന്നതും സാമാന്യ മര്യാദയുടെ ലംഘനമാണെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഓണം ഫെസ്റ്റിന്‍റെ ഭാഗമെന്ന് പറഞ്ഞ് കോന്നിയില്‍ ഈ വര്‍ഷം കരിയാട്ടം നടത്തുന്നതിന് മുന്‍പ് കഴിഞ്ഞ കരിയാട്ടം പരിപാടിയുടെ കണക്കുകള്‍ പുറത്തുവിടുവാന്‍ എം.എല്‍.എ തയ്യാറാവുകയും ഇല്ലെങ്കില്‍ സി.പി.എമ്മിന്‍റെ പുതിയ ജില്ലാ നേതൃത്വം അതിനുവേണ്ട നിര്‍ദ്ദേശം കൊടുക്കുകയും ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. കോന്നി കരിയാട്ടത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും നിര്‍ബന്ധിത സംഭാവന സ്വീകരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതില്‍നിന്നും വിട്ടു നില്‍ക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒടുവിൽ അർജുൻ ആയങ്കിയെ പൂട്ടി പോലീസ് ; പിടിയിലായത് കണ്ണൂരിൽ നിന്ന്

0
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...