നദികളിൽനിന്ന്‌ മണൽവാരൽ അടിയന്തിരമായി പുനഃരാരംഭിക്കണം ; ജില്ലാ ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : ജില്ലയിലെ നദികളിൽനിന്ന്‌ മണൽവാരൽ അടിയന്തിരമായി പുനഃരാരംഭിക്കണമെന്ന് ജില്ലാ ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പമ്പ, അച്ചൻകോവിലാറുകളിൽ വൻതോതിലാണ് മണലുള്ളത്‌. പതിറ്റാണ്ടിലേറെയായി തുടരുന്ന മണൽവാരൽ നിരോധനം നീക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ്‌ തൊഴിലവസരമുണ്ടാകുന്നത്‌. പാറഖനനം പുനഃരാരംഭിക്കാനും നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പി ഉദയഭാനു നഗറിൽ (കോന്നി ശബരി ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്‌ ചെയർമാൻ ആർ രാമു ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ, ടി ഡി ബൈജു, പി ജെ അജയകുമാർ, കെ യു ജനീഷ്‌കുമാർ എംഎൽഎ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ശ്യാംലാൽ സ്വാഗതവും കൺവീനർ എം എസ്‌ ഗോപിനാഥൻ നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...