തൃശൂരിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല -തൃശ്ശൂർ റൂട്ടിൽ ഓടുന്ന ഷാസ് എന്ന ബസിലെ ഡ്രൈവറായ വിയ്യൂർ വലിയ വീട്ടിൽ സുധീഷ്, കണ്ടക്ടർ പഴയന്നൂർ പറക്കുളം താവളത്തിൽ വീട്ടിൽ ഷക്കീർ എന്നിവരെയാണ് പഴയന്നൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് രാവിലെ 9 മണിയോട് കൂടി പഴയന്നൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് ഡ്രൈവറെയും കണ്ടക്ടറിയും പിടികൂടിയത്. സംഭവത്തെ തുടർന്ന് ബസും കസ്റ്റഡിയിൽ എടുത്തു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസിൽ കയറ്റി വിട്ടു. അതേമസയം കൊല്ലം കുണ്ടറയിൽ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 13 കഞ്ചാവ് ചെടികളാണ് കൊല്ലം റൂറൽ ഡാൻസാഫ് സംഘം കണ്ടെത്തിയത്. കുണ്ടറ പൂട്ടാണി മുക്കിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത് കഞ്ചാവ് ചെടികൾ കുണ്ടറ പോലീസിന് കൈമാറി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരി വ്യാപാരികളെ വേട്ടയാടുന്നു; മട്ടൺ വ്യാപാരികളുടെ സമരത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്...

0
ശ്രീനഗർ: ജമ്മു കശ്മീരിലെ വിപണികളിൽ മട്ടൺ കിട്ടാതായതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്...

ഡൽഹിയിലെ ചായക്കച്ചവടക്കാരന്റെ വീട്ടിൽ പോലീസ് റെയ്ഡ്; ഡൽഹി പൊലീസിനെതിരെ അഭിജീത് ദിപ്കെ

0
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുളള ജന്തര്‍ മന്തറിലെ...

തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള യു.ഡി.എഫ് മാർച്ച്: കെ.എസ്. ശബരീനാഥനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള യുഡിഎഫ് മാർച്ചിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. കെ...

ചിറ്റാർ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പോലീസ്; വാരിയെല്ലുകൾക്ക് ഒടിവും മർദ്ദനമേറ്റ പാടുകളും കണ്ടെത്തി

0
പത്തനംതിട്ട: ചിറ്റാര്‍ സ്വദേശി സന്ദീപിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കോട്ടയം മെഡിക്കല്‍...