കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം വ്യക്തമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും ആറ് വയസ്സുകാരി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിദേശത്തേക്ക് പോകാൻ പണം വാങ്ങി തട്ടിച്ചതിലെ പ്രതികാരമായിട്ടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് തെങ്കാശിയിലെ പുളയറയിൽ നിന്നാണ് ഇന്ന് വൈകുന്നേരത്തോടെ 3 പ്രതികൾ കസ്റ്റഡിയിലായത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ചാത്തന്നൂർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് പോലീസ് തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നും പിടിയിലായത്. ഇവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കൊപ്പം 2 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ 3 പേരില്‍ ഒരാള്‍ക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ളതായും പോലീസ് വ്യക്തമാക്കി.

കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തുനിന്നാണ് മൂന്നു പ്രതികളെയും പിടികൂടിയത്. തട്ടിക്കൊണ്ടുപോകല്‍ കേസിലെ മുഖ്യസൂത്രധാരനും പിടിയിലായവരിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനിടെ കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളുമായി പോലീസ് കേരളത്തിലേക്ക് പുറപ്പെട്ടു. കൊല്ലത്ത് എത്തിച്ച് ഇവരെ വിശദമായി പോലീസ് ചോദ്യം ചെയ്തതേക്കും. പിടിയിലായവര്‍ ഒരു കുടുംബത്തിലുള്ളവരെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും മകനുമാണ് തമിഴ്നാട്ടിലെ പുളിയറയില്‍നിന്ന് പിടിയിലായതെന്നാണ് സൂചന. അന്വേഷണ സംഘം ഇവിടെയെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണ് പുളിയറ. കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തുകൊണ്ട് പോലീസ് നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്. മൂന്നുപേരെ കൂടാതെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരേണ്ടതുണ്ട്. പിടിയിലായവരുടെ വിവരങ്ങള്‍ വൈകാതെ പോലീസ് പുറത്തുവിട്ടേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....