തിരുവനന്തപുരം: ഗുണ്ടകളെയും അവരെ പോറ്റുന്ന ലഹരി മാഫിയയെയും അമർച്ച ചെയ്യാൻ സംസ്ഥാനമാകെ പോലീസിന്റെ ഓപ്പറേഷൻ. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ആറു മുതൽ ഓപ്പറേഷൻ ആഗ്, ഓപ്പറേഷൻ ഡി-ഹണ്ട് എന്നീ പേരുകളിൽ തുടങ്ങിയ നടപടികളിൽ 300ക്രിമിനലുകൾ അറസ്റ്റിലായി.ഗുണ്ടകൾ, ലഹരിയിടപാടുകാർ, അക്രമികൾ, സ്ഥിരം കുറ്റവാളികൾ, വാറണ്ട് പ്രതികൾ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് ഗുണ്ടാനിയമം ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഓപ്പറേഷനുകൾ വരും ദിവസങ്ങളിലും തുടരും. ഗുണ്ടകളും ലഹരി മാഫിയയുമായുള്ള ബന്ധം പൊളിക്കാൻ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഐ.ജി. ഡി.ഐ.ജിമാരുടെ മേൽനോട്ടത്തിൽ ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഓപ്പറേഷനുകൾ. ഗുണ്ടാലിസ്റ്റിലുള്ളവരുടെ വീടുകളിൽ റെയ്ഡ് നടത്തി. മുൻപ് ഗുണ്ടാ, ലഹരി കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും നാടുകടത്തപ്പെട്ടവരെയും പിടി കൂടി പ്രവർത്തനങ്ങൾ പരിശോധിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതായി വിവരം കിട്ടിയാൽ കേസെടുക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഓപ്പറേഷൻ ആഗ്- ഗുണ്ടാവേട്ടയിൽ 2000പേരാണ് അറസ്റ്റിലായത്. 1500കേസുകളുമുണ്ടായി. പിന്നീടിപ്പോഴാണ് ഗുണ്ടാവേട്ട നടത്തുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.